മ​ല​യോ​ര​മേ​ഖ​ല​യി​ൽ കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് പു​നഃ​രാ​രം​ഭി​ച്ചു
Tuesday, July 7, 2020 12:11 AM IST
വ​ട​ക്ക​ഞ്ചേ​രി: ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് മൂ​ന്നു​മാ​സ​മാ​യി നി​ർ​ത്തി​വ​ച്ച കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ ഇ​ന്ന​ലെ മു​ത​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്ക് സ​ർ​വീ​സ് തു​ട​ങ്ങി. വ​ട​ക്ക​ഞ്ചേ​രി ഡി​പ്പോ​യി​ൽ​നി​ന്നും ക​ട​പ്പാ​റ, ചൂ​രു​പ്പാ​റ, പാ​ല​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്.
മ​ല​യോ​ര യാ​ത്ര​ക്കാ​ർ ഡി​ടി​ഒ​യ്ക്ക് ന​ല്കി​യ അ​പേ​ക്ഷ​യെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. കെ.​ഡി.​പ്ര​സേ​ന​ൻ എം ​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലും ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗ​ത കൂ​ട്ടി. കോ​വി​ഡി​നെ തു​ട​ർ​ന്നു​ള്ള ലോ​ക്ക് ഡൗ​ണി​ൽ പൊ​തു​ഗ​താ​ഗ​തം നി​ർ​ത്തി​യ​പ്പോ​ൾ മ​ല​യോ​ര മേ​ഖ​ല​യി​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി​രു​ന്നു.
മ​ല​യോ​ര​ത്തേ​ക്ക് ഉ​ണ്ടാ​യി​രു​ന്ന ഒ​ന്നോ ര​ണ്ടോ സ്വ​കാ​ര്യ ബ​സു​ക​ളും ഇ​ല്ലാ​താ​യ​ത് മ​ല​യോ​ര​വാ​സി​ക​ളു​ടെ ദു​രി​തം കൂ​ട്ടി. സ്വ​ന്ത​മാ​യി വാ​ഹ​ന​മി​ല്ലാ​ത്ത​വ​ർ അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​കാ​ൻ വ​ഴി​യി​ല്ലാ​തെ വ​ലി​യ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു.
പു​നഃ​രാ​രം​ഭി​ച്ച മ​ല​യോ​ര സ​ർ​വീ​സു​ക​ൾ​ക്ക് ഇ​ന്ന​ലെ രാ​വി​ലെ മം​ഗ​ലം​ഡാ​മി​ൽ വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മാ​വ​ലി മോ​ഹ​ൻ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ല്കി.