മം​ഗ​ലം​ഡാ​മി​ൽ ജ​ല​നി​ര​പ്പ് 72.30 മീ​റ്റ​റാ​യി ഉ​യ​ർ​ന്നു
Tuesday, July 7, 2020 12:11 AM IST
മം​ഗ​ലം​ഡാം: ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യു​ള്ള മ​ഴ​യെ തു​ട​ർ​ന്ന് മം​ഗ​ലം​ഡാ​മി​ലെ ജ​ല​നി​ര​പ്പ് 72.30 മീ​റ്റ​റാ​യി ഉ​യ​ർ​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യു​ള്ള വാ​ട്ട​ർ ലെ​വ​ലാ​ണി​ത്. 77.88 മീ​റ്റ​റാ​ണ് ഡാ​മി​ന്‍റെ പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ​ശേ​ഷി.
ക​ർ​ക്ക​ട​കം ഒ​ടു​വി​ൽ മാ​ത്രം മ​ഴ ശ​ക്ത​മാ​യ ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റ് എ​ട്ടി​നാ​ണ് വെ​ള്ളം പ​ര​മാ​വ​ധി​യി​ലെ​ത്തി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. എ​ന്നാ​ൽ 2007 നു​ശേ​ഷം പ്ര​ള​യ​മു​ണ്ടാ​യ 2018 ൽ ​ജൂ​ണ്‍ 14ന് ​ഷ​ട്ട​റു​ക​ൾ തു​റ​ക്കേ​ണ്ടി​വ​ന്നു. ഡാ​മി​ന്‍റെ 60 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​രു​ന്നു കാ​ല​വ​ർ​ഷ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യ​ത്. അ​തി​വ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളാ​യ മ​ല​ക​ളി​ൽ ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി ക​ട​പ്പാ​റ​യി​ൽ ഒ​ന്പ​താം​ക്ലാ​സു​ക്കാ​രി മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ​പ്പെ​ട്ട് മ​രി​ക്കാ​നി​ട​യാ​യ 2007 ജൂ​ലൈ​യി​ലാ​ണ് ഡാ​മി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ഴ ല​ഭി​ച്ച​ത്.
ജൂ​ലൈ 15ന് ​മാ​ത്രം 255 എം​എം മ​ഴ​യാ​ണ് അ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡാ​മി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന മ​ഴ​യാ​യി ഇ​ത് നി​ല​നി​ല്ക്കു​ക​യാ​ണ്. പി​ന്നീ​ട് 2018 ലും ​ക​ഴി​ഞ്ഞ​വ​ർ​ഷ​വും അ​തി​വ​ർ​ഷ​വും പ്ര​ള​യ​വും ഉ​ണ്ടാ​യെ​ങ്കി​ലും 2007 ലെ ​ഈ റെ​ക്കോ​ർ​ഡ് മ​ഴ​യെ മ​റി​ക​ട​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തു​പോ​ലെ ഈ​വ​ർ​ഷ​വും മ​ഴ വൈ​കു​ന്ന സ്ഥി​തി​യാ​ണ് കാ​ണു​ന്ന​ത്. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ പ്ര​തീ​തി ജ​നി​പ്പി​ക്കും​വി​ധം ര​ണ്ടോ മൂ​ന്നോ ദി​വ​സം മാ​ത്ര​മാ​ണ് ഇ​ക്കു​റി തു​ട​ർ​ച്ച​യാ​യ മ​ഴ ല​ഭി​ച്ച​ത്.