റോ​ട്ട​റി ഫോ​ർ​ട്ട് വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു റോ​ട്ട​റി വ​ർ​ഷ​ത്തി​നു തു​ട​ക്ക​മി​ട്ടു
Tuesday, July 7, 2020 12:11 AM IST
പാ​ല​ക്കാ​ട്: റോ​ട്ട​റി ക്ല​ബ് ഓ​ഫ് പാ​ല​ക്കാ​ട് ഫോ​ർ​ട്ടി​ന്‍റെ 2020- 21 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി തു​ട​ക്ക​മി​ട്ടു. ഡി​സ്ട്രി​ക്ട് 3201 ന്‍റെ യു​വാ​ക്ക​ൾ പ​രി​സ്ഥി​തി, പാ​ർ​പ്പി​ട​മെ​ന്ന ല​ക്ഷ്യ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യി​രി​ക്കും ഈ ​വ​ർ​ഷ​ത്തെ ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.
പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ള്ള​ത്തേ​രി ഗ​വ​ണ്‍​മെ​ന്‍റ് ലോ​വ​ർ പ്രൈ​മ​റി സ്കൂ​ളി​ലും പു​തു​ശേ​രി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും വൃ​ക്ഷ​തൈ​ക​ൾ ന​ട്ടു.
പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് നേ​തൃ​ത്വം ന​ല്കി​യ പ​രി​പാ​ടി​യി​ൽ റോ​ട്ട​റി ഡി​സ്ട്രി​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് കു​മാ​ർ, ജി.​ജി.​ആ​ർ.​ര​വി ന​ട​രാ​ജ​ൻ, ജോ​യ് ത​ല​ച്ചി​റ, ഗു​ലാം മൊ​യ്തീ​ൻ, ദി​ലീ​പ് കു​മാ​ർ ഹെ​ഡ്മി​സ്ട്ര​സ് ര​ജി മ​ത്താ​യി, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.