വീ​ഴു​മ​ല​യ്ക്കു താ​ഴെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഞാ​റു​ന​ടാ​ൻ വെ​ള്ള​മി​ല്ലാ​തെ ക​ർ​ഷ​ക​ർ
Tuesday, July 7, 2020 12:11 AM IST
ആ​ല​ത്തൂ​ർ: വീ​ഴു​മ​ല​യു​ടെ താ​ഴ് വാ​ര​ങ്ങ​ളി​ൽ ഞാ​റു​ന​ടാ​ൻ വെ​ള്ള​മി​ല്ലാ​തെ ക​ർ​ഷ​ക​ർ വ​ല​യു​ന്നു. കാ​ട്ടു​ശേ​രി ഭാ​ഗ​ത്തെ ക​ർ​ഷ​ക​ർ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നി​രാ​ശ​യി​ലാ​ണ്.

മ​ഴ​യി​ല്ലാ​ത്ത​തും ക​നാ​ൽ​വെ​ള്ളം എ​ത്താ​ത്ത​തും​മൂ​ലം ഞാ​റു​ന​ടാ​നും മ​റ്റും ക​ർ​ഷ​ക​ർ​ക്ക് ക​ഴി​യു​ന്നി​ല്ല. ചേ​രാ​മം​ഗ​ലം ചെ​ക്ക് ഡാ​മി​ൽ​നി​ന്ന് കാ​ട്ടു​ശേ​രി വ​ഴി ജ​ല​സേ​ച​ന​ത്തി​നാ​യി ക​ട​ന്നു​പോ​കു​ന്ന ക​നാ​ലി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തു​മൂ​ലം ജ​ലം തു​റ​ന്നു​വി​ടാ​ൻ സാ​ധി​ക്കാ​ത്ത​ത് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. എ​ത്ര​യും​വേ​ഗം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ത്ര​മേ ഒ​ന്നാം​വി​ള​യെ സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കൂ. മ​ഴ കു​റ​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ട​നേ ത​ന്നെ ചേ​രാ​മം​ഗ​ല​ത്തു​നി​ന്നും ക​നാ​ൽ​വെ​ള്ളം എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.