ത​രി​ശു നി​ല​ത്ത് കൃ​ഷി​യി​റ​ക്കി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്‌
Monday, July 6, 2020 12:19 AM IST
വ​ട​ക്ക​ഞ്ചേ​രി: ​യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ട​പ്പ​ല്ലൂ​ർ പ​യ്യാ​റോ​ഡി​ൽ ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി. ന​ടീ​ൽ ഉ​ത്സ​വം എം​പി ര​മ്യ ഹ​രി​ദാ​സ് ഞാ​റ് ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​വി​ഷ്ണു അ​ധ്യ​ക്ഷ​നാ​യി. കെ​പി​സി​സി മെ​ന്പ​ർ പാ​ള​യം പ്ര​ദീ​പ്, ഡി​സി​സി മെ​ന്പ​ർ കെ.​രാ​മ​കൃ​ഷ്ണ​ൻ,ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി ഗ​ഫൂ​ർ മു​ട​പ്പ​ല്ലൂ​ർ, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​അ​ര​വി​ന്ദാ​ക്ഷ​ൻ, അ​രു​ണ്‍, ലാ​ലു,സ്വാ​മി​കു​ട്ടി, ഷാ​ന​വാ​സ്, വി. ​പ്ര​കാ​ശ​ൻ, കെ.​അ​ജി​ത്ത്, ര​ഞ്ജി​ത്ത് കെ.​രാ​ജ,തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.​
നാ​ല് വ​ർ​ഷ​മാ​യി ത​രി​ശ്ശാ​യി കി​ട​ന്നി​രു​ന്ന സ്ഥ​ല​മാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നെ​ൽ​കൃ​ഷി​ക്ക് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ന·​യു​ടെ വി​ത്ത് പാ​കാം പാ​ട​ത്തും മ​ന​സി​ലും എ​ന്ന ആ​ശ​യ​ത്തോ​ടെ​യാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പു​തി​യ ചു​വ​ടു​വെ​പ്പ്.