ജി​ല്ലാ ആ​ശു​പ​ത്രി ന​വീ​ക​ര​ണത്തിനു ഭ​ര​ണാ​നു​മ​തി
Monday, July 6, 2020 12:19 AM IST
പാ​ല​ക്കാ​ട് : ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ കി​ഫ്ബി വ​ഴി​യു​ള്ള ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 127.15 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി അ​റി​യി​ച്ചു. ആ​റു​നി​ല കെ​ട്ടി​ട​മാ​കും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ​ജ്ജ​മാ​ക്കു​ക. നി​ല​വി​ലു​ള്ള സം​വി​ധാ​ന​ത്തി​ന്‍റെ പ​രി​മി​തി​ക​ൾ മ​റി​ക​ട​ക്കു​ന്ന രീ​തി​യി​ൽ ഒ.​പി. ട്രാ​ൻ​സ്ഫോ​മേ​ഷ​ൻ, ഐ.​പി. സം​വി​ധാ​ന​ങ്ങ​ൾ, ട്രോ​മാ​കെ​യ​ർ, ഐ.​സി.​യു, ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ എ​ന്നി​വ പു​തി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ കു​റ്റ​മ​റ്റ​താ​ക്കും. ഹൈ​ക്സ്’ ഏ​ജ​ൻ​സി​യെ​യാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​യ​മി​ച്ചി​ട്ടു​ള്ള​ത്. ആ​തു​ര സേ​വ​ന മേ​ഖ​ല​യി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​യി​രി​ക്കും പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

അ​നു​മോ​ദന യോഗങ്ങൾ
ഒ​ഴി​വാ​ക്ക​ണം

പാ​ല​ക്കാ​ട് :കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജാ​ഗ്ര​ത ക​ണ​ക്കി​ലെ​ടു​ത്ത് എ​സ്.​എ​സ്.​എ​ൽ.​സി യൊ ​മ​റ്റേ​തെ​ങ്കി​ലും പ​രീ​ക്ഷ​യി​ലൊ വി​ജ​യി​ക​ളാ​യ​വ​രെ അ​നു​മോ​ദി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി അ​റി​യി​ച്ചു. സ​ന്പ​ർ​ക്ക രോ​ഗ​വ്യ​പ​നം ത​ട​യു​ക ല​ക്ഷ്യ​മി​ട്ടാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശം.