വി​ദ്യാ​ർ​ഥിക​ൾ​ക്കു ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നു സ്മാ​ർ​ട്ട് ഫോ​ണ്‍ ന​ല്കി അധ്യാപിക
Monday, July 6, 2020 12:17 AM IST
മം​ഗ​ലം​ഡാം: ആ​ദി​വാ​സി കു​ട്ടി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി സ്മാ​ർ​ട്ട് ഫോ​ണ്‍ വാ​ങ്ങി ന​ൽ​കി ക​ട​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക ലി​സി വ​ർ​ഗീ​സ് മാ​തൃ​ക​യാ​യി.
പീ​ന​ത്തി​ൽ മി​ടു​ക്കി​യാ​യ നാ​ലാം ക്ലാ​സു​ക്കാ​രി ക​ട​പ്പാ​റ​യി​ലെ ആ​ദി​ത്യ സു​നി​ലി​നും എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ചേ​ട്ട​നു​മാ​ണ് ടീ​ച്ച​റു​ടെ സ​ന്മ​ന​സ്‌​സി​ൽ ഫോ​ണ്‍ ല​ഭ്യ​മാ​യ​ത്.
ആ​ദി​ത്യ​യ്ക്ക് ഫോ​ണ്‍ ആ​യ​തോ​ടെ അ​ടു​ത്ത വീ​ട്ടി​ലെ എ​ട്ടി​ലും പ​ത്തി​ലും പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ങ്ങി. വാ​ർ​ഡ് മെ​ന്പ​ർ ബെ​ന്നി ജോ​സ​ഫ് ,അ​ഡ്വ.​ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പ​ട്ടി​ക​ജാ​തി,പ​ട്ടി​ക​വ​ർ​ഗ്ഗ വി​ഭാ​ഗം കു​ട്ടി​ക​ൾ മാ​ത്രം പ​ഠി​ക്കു​ന്ന സ്കൂ​ളാ​ണ് ക​ട​പ്പാ​റ​യി​ലേ​ത്. ഇ​തി​നാ​ൽ ഓ​ണ്‍​ലൈ​ൻ പീ​ന​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും പ​രി​മി​ത​മാ​ണ്. ഫോ​ണു​ക​ൾ​ക്ക് റെ​യ്ഞ്ച് ഇ​ല്ലാ​ത്ത പ്ര​ശ്ന​വു​മു​ണ്ട്. ത​ളി​ക​ക​ല്ല് ആ​ദി​വാ​സി കോ​ള​നി​യി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളും ക​ട​പ്പാ​റ സ്കൂ​ളി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്. ത​ളി​ക​ക​ല്ലി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ​ക്കൊ​ന്നും റെ​യ്ഞ്ചി​ല്ല. പൊ​തു​വാ​യ കെ​ട്ടി​ട​വും ഇ​ല്ലാ​ത്ത​തി​നാ​ൽ ടി​വി​യി​ലൂ​ടെ​യു​ള്ള പ​ഠ​ന​വും ന​ട​ക്കു​ന്നി​ല്ല. അം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി​ക​ൾ ഇ​പ്പോ​ൾ ന​ട​ക്കു​ന്നു​ണ്ട്. ഇ​ത് പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മെ ടി​വി സ്ഥാ​പി​ച്ച് ഓ​ണ്‍​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ക്കാ​നാ​കു.​അ​റു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ കോ​ള​നി​യി​ലു​ണ്ട്.