പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ ഇ​നിമു​ത​ൽ ഡ്യൂ​ട്ടി ഓ​ണ്‍ കാ​മ​റ
Monday, July 6, 2020 12:17 AM IST
കോ​യ​ന്പ​ത്തൂ​ർ: ട്രാ​ഫി​ക് പോ​ലീ​സു​കാ​ർ​ക്ക് ഡ്യൂ​ട്ടി സ​മ​യ​ത്ത് ബോ​ഡി ഓ​ണ്‍ ക്യാ​മ​റ യൂ​ണി​ഫോ​മി​ൽ ഘ​ടി​പ്പി​ക്കാ​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സു​മി​ത് സ​ര​ണ്‍ പോ​ലീ​സു​കാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.​
ഡ്യൂ​ട്ടി സ​മ​യ​ത്ത് പോ​ലീ​സു​കാ​ർ ബോ​ഡി ഓ​ണ്‍ ക്യാ​മ​റ ഘ​ടി​പ്പി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.​എ​ന്നാ​ൽ ചി​ല കാ​ര​ണ​ങ്ങ​ൾ മൂ​ലം ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രു​ന്നി​ല്ല. എ​ന്നാ​ൽ സാ​ത്താ​ൻ കു​ളം സം​ഭ​വം അ​ര​ങ്ങേ​റി​യ​തു​മൂ​ലം ഡ്യൂ​ട്ടി​ക്കി​ടെ പോ​ലീ​സു​കാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ യൂ​ണി​ഫോ​മി​ൽ ക്യാ​മ​റ നി​ർ​ദേ​ശി​ക്കാ​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സു​മി​ത് സ​ര​ണ്‍ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.