ഫ്ര​ണ്ട്സ് ഓ​ഫ് പോ​ലീ​സ് സം​ഘ​ട​ന​യെ താ​ത്കാലി​ക​മാ​യി നി​രോ​ധി​ച്ചു
Monday, July 6, 2020 12:17 AM IST
കോ​യ​ന്പ​ത്തൂ​ർ:​സാ​ത്താ​ൻ കു​ള​ത്തി​ൽ പോ​ലീ​സി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് അ​ച്ഛ​നും മ​ക​നും മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് പോ​ലീ​സ് സം​ഘ​ട​ന​യെ അ​ടു​ത്ത ര​ണ്ടു മാ​സ​ത്തേ​ക്ക് നി​രോ​ധി​ച്ചു. ലോ​ക്ക് ഡൗ​ണ്‍ ഉ​ത്ത​ര​വ് ലം​ഘി​ച്ച​താ​യാ​രോ​പി​ച്ച് പോ​ലീ​സി​ന്‍റെ മ​ർ​ദ്ദ​ന​മേ​റ്റ് തൂ​ത്തു​ക്കു​ടി​യി​ൽ അ​ച്ഛ​നും മ​ക​നും മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഫ്ര​ണ്ട്സ് ഓ​ഫ് പോ​ലീ​സി​നും പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നും ഇ​വ​ർ ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ​പ്പ​റ്റി പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലു​മാ​ണ് ഈ ​സം​ഘ​ട​ന​യെ നി​രോ​ധി​ച്ച​താ​യി അ​റി​യി​ച്ച​ത്. ഇ​വ​രെ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്കും, പെ​ട്രോ​ളിം​ഗിം​നും, പോ​ലീ​സ് സം​ബ​ന്ധ​മാ​യ യാ​തൊ​രു ജോ​ലി​ക​ൾ​ക്കും നി​യ​മി​ക്ക​രു​തെ​ന്നും പോ​ലീ​സ് ഉ​ന്ന​ത അ​ധി​കാ​രി​ക​ൾ നി​ർ​ദേ​ശം ന​ൽ​കി.