പൊടിവിതയിൽ ഇരുമുള; കര്‌ഷകർ ദുരിതത്തിൽ
Monday, July 6, 2020 12:15 AM IST
ചി​റ്റൂ​ർ: ജൂ​ണി​ൽ മ​ഴ പെ​യ്യാ​തി​രു​ന്ന​തും സ​മ​യ​ത്ത് ക​നാ​ൽ വെ​ള്ളം എ​ത്താ​തി​രു​ന്ന​തും​മൂ​ലം പൊ​ടി വി​ത​യി​ൽ ഇ​രു​മു​ള ക​ർ​ഷ​ക​രെ വീ​ണ്ടും പ്ര​തി​സ​ന്ധിയി​ലെ​ത്തി​ക്കു​മെ​ന്ന് ആ​ശ​ങ്ക.

വെ​ള്ളം കി​ട്ടാ​തെ പൊ​ടി​വി​ത ന​ട​ത്തി​യ​ത് ര​ണ്ടു ഘ​ട്ടങ്ങ​ളി​ലാ​യി മു​ള​ച്ച​താ​ണ് ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യി​രി​ക്കു​ന്ന​ത്.

മ​ണ്ണി​ൽ താ​ഴ്ന്നി​റ​ങ്ങി​യ വി​ത്തു​ക​ൾ ഈ​ർ​പ്പ​ത്തി​ൽ ആ​ദ്യം മു​ള​ച്ചു തു​ട​ങ്ങി. പി​ന്നീ​ട് നാ​മ​മാ​ത്ര​മാ​യി ല​ഭി​ച്ച മ​ഴ​യി​ൽ മ​ണ്ണി​ലെ ഉ​പ​രി​ത​ല വി​ത്തു​ക​ളും മു​ള​ച്ചു​പൊ​ന്തി .

തൊ​ഴി​ലാ​ളി ക്ഷാ​മ​വും, കൂ​ലി​യി​ന​ത്തി​ലെ വ​ർ​ധി​ച്ച ചി​ല​വു​മാ​ണ് പ​ല ക​ർ​ഷ​രും പൊ​ടി വി​ത​യ്ക്കി​റ​ങ്ങാ​ൻ കാ​ര​ണ​മാ​യ​ത്. മ​ഴ​യ്ക്ക് മു​ൻ​പ് ഉ​ഴു​തു​മ​റി​ച്ച വ​യ​ൽ വി​ത്തി​ട്ട ശേ​ഷം വീ​ണ്ടും ഒ​രു ത​വ​ണ കൂ​ടി ഉ​ഴു​ത് മ​റി​ക്കും.

വി​ത്ത് മ​ണ്ണി​ൽ ഇ​റ​ങ്ങാ​നാ​ണ് വീ​ണ്ടും നി​ലം ഉ​ഴു​തു​മ​റി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്താ​ണ് കു​റ​ച്ച് വി​ത്തു​ക​ൾ മ​ണ്ണി​ന​ടി​യി​ലും കു​റ​ച്ച് വി​ത്ത് മ​ണ്ണി​നു മു​ക​ൾ​ഭാ​ഗ​ത്തു​മാ​യി ചി​ത​റി കി​ട​ക്കും. വി​ത്തെ​റി​ഞ്ഞ ശേ​ഷം ഒ​രു മ​ഴ​വെ​ള്ളം മ​ണ്ണി​ലി​റ​ങ്ങു​ന്ന ത​ര​ത്തി​ൽ പെ​യ്താ​ൽ പൊ​ടി വി​ത എ​ല്ലാം ഒ​രേ ത​ര​ത്തി​ൽ വ​ള​രും. അ​പ്പോ​ൾ ക​ള​പ​റ്റി​യും വ​ളം വീ​ശ​ലും ഒ​രു ത​വ​ണ മ​തി​യാ​കും. വ​യ​ലി​ൽ ഇ​രു​പ​തു ദി​വ​സം പി​ന്നി​ട്ട ര​ണ്ടു ത​രം മു​ളളാ​ണ് ക​ർ​ഷ​ക​ർ​ക്ക് തു​ട​ർ ന​ട​പ​ടി​ക​ൾ വി​ഷ​മ​മു​ണ്ടാ​ക്കു​ന്ന​തെ​ന്ന​താ​ണ് മൂ​ച്ചിക്കാ​ട് പാ​ട​ശേ​ഖ​ര സ​മി​തി ക​ർ​ഷ​ക​രു​ടെ വി​ഷ​മ​വി​ഷ​യ​മാ​യി​രി​ക്കു​ന്ന​ത്.