പെ​ട്രോ​ൾപ​ന്പ് ജീ​വ​ന​ക്കാ​ർ​ക്കു സു​ര​ക്ഷി​ത്വം ഉറപ്പാക്കണം
Monday, July 6, 2020 12:15 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: താ​ലൂ​ക്കി​ൽ പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് മ​തി​യാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ നൂ​റു​ക്ക​ണ​ക്കി​നു വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ് ദി​നം​പ്ര​തി എ​ത്തു​ന്ന​ത്. പ​ന്പി​ൽ നി​ശ്ചി​ത അ​ക​ലം പാ​ലി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​ർ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ മൂ​ന്നു​പേ​ർ വ​രെ എ​ത്താ​റു​ണ്ട്. പ​ന്പ് ഉ​ട​മ കൂ​ട്ട​മാ​യെ​ത്തു​ന്ന​വ​രെ ക​ണ്ടാ​ലും മാ​റി നി​ല്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടാ​റി​ല്ല. നി​ർ​ബ​ന്ധ​മാ​യി അ​ക​ലം പാ​ലി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പി​ന്നീ​ട് ഇ​ന്ധ​നം നി​റ​യ്ക്കാ​ൻ വ​രി​ല്ലെ​ന്നാ​ണ് പ​ന്പു​ട​മ​ക​ൾ പ​റ​യു​ന്ന​ത്. ഇ​ള​വു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ പ​ന്പു​ട​മ​ക​ൾ നി​യ​ന്ത്ര​ണം പൂ​ർ​ണ മാ​യും പി​ൻ​വ​ലി​ച്ചു. പ​ന്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൈ​യു​റ​യോ കൈ ​ശു​ചീ​ക​ര​ണ ലാ​യ​നി​യോ ആ​വ​ശ്യ​ത്തി​നു ന​ല്കാ​റുമില്ലെന്നു പരാതി ശക്തമാണ്.