സ​ന്ന​ദ്ധസേ​നാ അം​ഗ​ങ്ങ​ൾ​ക്കു പ​രി​ശീ​ല​ന​വും മോ​ക്ഡ്രി​ല്ലും
Monday, July 6, 2020 12:15 AM IST
ചിറ്റൂർ: ചി​റ്റൂ​ർ ഫ​യ​ർ ഫോ​ഴ്സ് പോ​ലീ​സ് റ​വ​ന്യു പ​ഞ്ചാ​യ​ത്ത് വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​വു​ന്ന വ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​ന​വും മോ​ക് ഡ്രി​ലും സം​ഘ​ടി​പ്പി​ച്ചു.​ കൊ​ഴി​ഞ്ഞാ​ന്പാ​റ ആ​റാം​മൈ​ൽ കു​ന്ന​ന്പി​ടാ​രി മ​ല​യി​ൽ വ​ച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ൽ ചി​റ്റൂ​ർ ഫ​യ​ർ ഫോ​ഴ്സ്, സി​വി​ൽ ഡി​ഫ​ൻ​സ്, പാ​ല​ക്കാ​ട് ഫ​യ​ർ ഫോ​ഴ്സ് സ്കൂ​ന്പാ ഡൈ​വി​ങ് ടീം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ളും പ​രി​ശീ​ല​ന ക്ലാ​സു​ക​ളും ന​ട​ത്തി. വെ​ള്ള​ക്കെ​ട്ടി​ൽ അ​ക​പ്പെ​ട്ടു​പോ​യ ആ​ളു​ക​ളെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പെ​ടു​ത്തു​ന്ന​തും, പാ​റ​യ്ക്ക് മു​ക​ളി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ കു​ടു​ങ്ങി​യ ആ​ളു​ക​ളെ മ​റു​ക​ര​യ്ക്ക് എ​ത്തി​ക്കു​ക, പ്രാ​ഥ​മി​ക ശു​ശ്രൂ​ഷാ സം​വി​ധാ​ന​ങ്ങ​ൾ, പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ ഉ​ണ്ടാ​വു​ന്പോ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും പ​രി​ശീ​ല​നം ന​ൽ​കി.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും ട്രൈ​നിം​ഗി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ജി​ല്ല ഫ​യ​ർ ഓ​ഫീ​സ​ർ അ​രു​ണ്‍ ഭാ​സ്ക​ർ​എ പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു.