മ​ത​സൗ​ഹാ​ർ​ദത്തി​ന്‍റെ സന്ദേശവുമായി ദിവ്യോദയ ആ​ർ​ട്ട് ഗ്യാ​ല​റി
Monday, July 6, 2020 12:15 AM IST
കോ​യ​ന്പ​ത്തൂ​ർ: നാ​ല്പ​തു വ​ർ​ഷം മു​ന്പ് കോ​യ​ന്പ​ത്തൂ​രി​ൽ ഉ​ദി​ച്ചു​യ​ർ​ന്ന മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ ന​വ​സൂ​ര്യ​നാ​ണ് ദി​വ്യോ​ദ​യ. കോ​യ​ന്പ​ത്തൂ​രി​ന്‍റെ മ​ത​സൗ​ഹാ​ർ​ദ്ദ​വേ​ദി​യും മ​കു​ട​വു​മാ​യി ദി​വ്യോ​ദ​യ മാ​റി. ന​മ്മെ വേ​ർ​തി​രി​ക്കു​ന്ന മ​തി​ലു​ക​ളെ​ക്കാ​ൾ ശ​ക്ത​മാ​ണ് ന​മ്മെ ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​ക​ൾ എ​ന്ന മു​ഖ​മു​ദ്ര​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ദി​വ്യോ​ദ​യ​യു​ടെ ആ​രം​ഭ​ക​നും അ​മ​ര​ക്കാ​ര​നു​മാ​യി​രു​ന്നു ഫാ.​ഡോ.​ജോ​ണ്‍ പീ​റ്റ​ർ മു​രി​ങ്ങാ​ത്തേ​രി. പി​ന്നീ​ട് സാ​ര​ഥി​മാ​ർ മാ​റി മാ​റി വ​രി​ക​യു​ണ്ടാ​യി.

1999ൽ ​ഫാ.​ഡോ.​തോ​മ​സ് ചീ​ര​ൻ ഡ​യ​റ​ക്റ്റ​റാ​യി​രി​ക്കു​ന്പോ​ഴാ​ണ് മ​ത​സൗ​ഹാ​ർ​ദ്ദ ചി​ന്ത ഉ​ൾ​ക്കൊ​ണ്ടു കൊ​ണ്ട് ആ​ർ​ട്ട് ഗ്യാ​ല​റി സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന​ത്. ആ​ർ​ട്ടി​സ്റ്റ് രാ​മ​ച​ന്ദ്ര​ൻ മാ​ഷു​ടെ ക​ര​വി​രു​ത​ക​ൾ അ​തി​നെ ക​മ​നീ​യ​മാ​ക്കി. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് മ​ത​മൈ​ത്രി​യു​ടെ മ​ഹ​നീ​യ​ചി​ന്ത പ​ക​രാ​നും നു​ക​രാ​നും ഒ​രു ഇ​ട​ത്താ​വ​ള​മാ​യി ഇ​തു മാ​റു​ക​യാ​യി​രു​ന്നു.

1999 ഏ​പ്രി​ൽ 10ന് ​ഡോ. കൃ​ഷ്ണ​രാ​ജ് വാ​ന​വ​രാ​യ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ന്ന​ത്തെ കോ​യ​ന്പ​ത്തൂ​ർ ക​ല​ക്ട​ർ സ​ന്താ​നം ഐ​എ​എ​സ് ഗ്യാ​ല​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​റും 350 ച.​അ​ടി വി​സ്തീ​ർ​ണ്ണ​ത്തി​ൽ സൃ​ഷ്ടി മു​ത​ൽ യു​ഗാ​ന്ത്യം വ​രെ ചി​ത്രീ​ക​രി​ക്കു​ന്ന മ​റ്റൊ​രു മ​ത​സൗ​ഹാ​ർ​ദ്ദ ഗ്യാ​ല​റി ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. കാ​ലാ​ന്ത​ര​ത്തി​ൽ വി​വി​ധ​ങ്ങ​ളാ​യ സം​സ്കാ​ര​ങ്ങ​ൾ​ഉ​ട​ലെ​ടു​ത്തു.​കാ​ല​ക്ര​മ​ത്തി​ൽ മ​ത​ങ്ങ​ളും. ഗ്യാ​ല​റി​യി​ലെ മ​ത​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ണം സ്ഥ​ല​പ​രി​മി​തി​മൂ​ലം ഏ​താ​നും മ​ത​ങ്ങ​ളി​ൽ ചു​രു​ക്കി​യി​രി​ക്കു​ന്നു: ഹി​ന്ദു, ജൈ​നം, ബു​ദ്ധം, ക്രൈ​സ്ത​വം, ഇ​സ്ലാം, സി​ക്ക്. ഓ​രോ മ​ത​ങ്ങ​ളി​ലെ​യും പ്ര​തി​പു​രു​ഷ​ന്മാ​രെ​യും, പ്ര​ധാ​ന ചി​ന്ത​ക​ളെ​യും, ആ​ചാ​ര​ങ്ങ​ളെ​യും ക​ലാ​പ​ര​മാ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്നു. കൂ​ട്ട​ത്തി​ൽ ല​ഘു വി​വ​ര​ണ​ങ്ങ​ളും.

ഓ​രോ മ​ത​ത്തി​ന്േ‍​റ​യും അ​ന്ത:​സ​ത്ത മ​ന​സ്‌​സി​ലാ​ക്കാ​ൻ പോ​രു​ന്ന​വ​യാ​ണ് ഈ ​ചി​ത്രീ​ക​ര​ണ​വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ.​മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ മ​ഹ​നീ​യ ചി​ന്ത ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ദി​വ്യോ​ദ​യാ​യി​ലെ ഈ ​മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ ആ​ർ​ട്ട് ഗ്യാ​ല​റി ക​ണ്ണു​ക​ൾ​ക്ക് വി​രു​ന്നും, ചി​ന്ത​ക​ൾ​ക്ക് ഭോ​ജ​ന​വും, ജീ​വി​ത​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​വു​മാ​ണ്. വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മേ​ൽ​പ്പി​ച്ച ഗ്യാ​ല​റി​യെ 2019ൽ ​ഇ​പ്പോ​ഴ​ത്തെ സാ​ര​ഥി​യാ​യ ഫാ.​ഡോ.​ജോ​സ് പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വീ​ക​രി​ക്ക​യു​ണ്ടാ​യി. കോ​യ​ന്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ഒ​രു വി​ളി​പ്പാ​ട​ക​ലെ മാ​ത്ര​മു​ള്ള ദി​വ്യോ​ദ​യ, സി​എം​ഐ സ​ഭ മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​ന് ന​ൽ​കു​ന്ന വ​ള​രെ വ​ലി​യ സം​ഭാ​വ​ന​യാ​ണ്.