കാ​രു​ണ്യ ന​റു​ക്കെ​ടു​പ്പ്: കാ​ഞ്ഞി​ര​പ്പു​ഴ സ്വ​ദേ​ശി​ക്ക് 80 ല​ക്ഷം
Friday, July 3, 2020 12:19 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഇ​ന്ന​ലെ ന​ട​ന്ന കാ​രു​ണ്യ പ്ല​സ് ലോ​ട്ട​റി​യു​ടെ ന​റു​ക്കെ​ടു​പ്പി​ൽ ടൈ​ല​ർ തൊ​ഴി​ലാ​ളി​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യ 80 ല​ക്ഷം ല​ഭി​ച്ചു. വ്യാ​ഴാ​ഴ്ച തോ​റും ന​ട​ക്കു​ന്ന കാ​രു​ണ്യ പ്ല​സ് ലോ​ട്ട​റി ടി​ക്ക​റ്റ് ന​റു​ക്കെ​ടു​പ്പി​ൽ ആ​ണ് കാ​ഞ്ഞി​ര​പ്പു​ഴ ക​ല്ലം​കു​ളം കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്ന ര​വി​ക്ക് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത് .
കാ​ഞ്ഞി​രം പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പം ഉ​ള്ള കെ. ​ജെ. ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ നി​ന്നാ​ണ് ടി​ക്ക​റ്റ് എ​ടു​ത്ത​ത് പി.​വി 179847 എ​ന്ന ന​ന്പ​റി​ന് ആ​ണ് ന​റു​ക്ക് വീ​ണ​ത് . ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തോ​ള​മാ​യി 100 രൂ​പ​യ്ക്ക് മേ​ൽ പ​തി​വാ​യി ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന ര​വി​ക്ക് ആ​ദ്യ​മാ​യാ​ണ് ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ക്കു​ന്ന​ത്.
ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം ത​യ്യ​ൽ ജോ​ലി കു​റ​ഞ്ഞു . വീ​ടു​പ​ണി​യി​ലും ക​ടം വ​ന്നു. സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും വ്യാ​ഴാ​ഴ്ച​യാ​ണ് അ​ഞ്ചു ല​ക്ഷം രൂ​പ വാ​യ്പ എ​ടു​ത്തു ഇ​തു​കൊ​ണ്ട് ക​ടം വീ​ട്ടു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച വാ​ർ​ത്ത ര​വി​യെ തേ​ടി​യെ​ത്തു​ന്ന​ത് .
40വ​ർ​ഷ​ത്തോ​ള​മാ​യി ര​വി​യും ,ഭാ​ര്യ സു​നി​ത​യും കാ​ഞ്ഞി​ര​ത്ത് ​ബി​ഗ്ബെ​ൻ എ​ന്നാ​ൽ തു​ന്ന​ൽ​ക്ക​ട ന​ട​ത്തി വ​രി​ക​യാ​ണ്. ഇ​വ​രു​ടെ മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളും ലോ​ട്ട​റി അ​ടി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് .ഒ​ന്നാം​സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റ് കാ​ഞ്ഞി​ര​പ്പു​ഴ സ​ഹ​ക​ര​ണ റൂ​റ​ൽ ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യി​ൽ ഏ​ൽ​പ്പി​ച്ചു.