ക​നാ​ൽ ബ​ണ്ട് ഇ​ടി​ഞ്ഞ് എ​ട്ടു കു​ടും​ബ​ങ്ങളി​ലെ 26 പേ​ർ അ​പക​ടഭീ​ഷ​ണി​യി​ൽ
Friday, July 3, 2020 12:19 AM IST
വ​ണ്ടി​ത്താ​വ​ളം: മൂ​പ്പ​ൻ​കു​ളം ഇ​ട​തു ക​നാ​ൽ ബ​ണ്ട് ഇ​ടി​ഞ്ഞു എ​ട്ട് കു​ടും​ബ​ങ്ങളി​ലെ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 26 പേ​ർ അ​പക​ട ഭീ​ഷ​ണി​യി​ൽ. മൂ​പ്പ​ൻ​കു​ളം ഒ​റ​വി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് ക​നാ​ലി​ന്‍റ തെ​ക്കു​ഭാ​ഗ​ത്ത് ബ​ണ്ടി​നോ​ട് ചേ​ർ​ന്ന മ​ണ്‍​തി​ട്ട​യും ഇ​ടി​ഞ്ഞു. ക​നാ​ലി​നു മൂന്ന​ടി താ​ഴ്ച​യി​ലാ​ണ് വീ​ടു​ക​ളു​ള്ള​ത്.
സ്ഥ​ല​ത്തെ അ​പ​ക​ടാ​വ​സ്ഥ​യെ​ക്കു​റി​ച്ച് നാ​ട്ടു​കാ​ർ ബ​ന്ധ​പ്പെ​ട്ട ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് ര​ണ്ടാ​ഴ്ച്ച മു​ൻ​പ് ത​ന്നെ വി​വ​രം ന​ൽ​കി​യി​രു​ന്നു. ആ​റു​ച്ചാ​മി, ഷ​ക്കീ​ർ, കാ​ശു, ശ്രീ​ധ​ര​ൻ, വാ​സു​ദേ​വ​ൻ, കു​ഞ്ചു ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​രു​ടെ വീ​ടു​ക​ൾ​ കനാ​ലി​നു തൊ​ട്ടു താ​ഴെ​യാ​ണ്.
ബ​ണ്ടി​ടിഞ്ഞ ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ജ​ല​സേ​ച​ന വ​കു​പ്പു ജീ​വ​ന​ക്കാ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ജ​ല​വി​ത​ര​ണ​ത്തി​ന്‍റെ അ​ള​വു കു​റ​ച്ചു. എ​ന്നാ​ൽ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ പെ​യ്ത​തി​നാ​ൽ ഒ​ഴു​ക്ക് കു​ടു​ത​ലാ​യി ത​ന്നെ എ​ത്തു​ന്നു​ണ്ട്. ബ​ണ്ടി​ടി​ഞ്ഞ സ്ഥ​ല​ത്തി​നു തൊ​ട്ടു താ​ഴെ​യു​ള്ള വി​ടി​ന്‍റെ അ​സ്ഥി​വാ​ര​ത്തി​ൽ ജ​ല​ത്തി​ന്‍റെ കി​നി വ് ​എ​ത്തു​ന്ന​ത് വീ​ട്ടു​കാ​രെ അ​സ്വ​സ്ഥ​മാ​ക്കു​ന്നു​ണ്ട്. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ഈ ​സ്ഥ​ല​ത്ത് ബ​ണ്ടി​ടി​ച്ചി​ൽ ആ​രം​ഭി​ച്ച​ത്. സ​മീ​പ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി മ​ണ​ൽ ചാ​ക്ക് നി​ര​ത്തി ജ​ല​ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ വേ​ന​ൽ സ​മ​യ​ത്ത് ബ​ണ്ട് സു​ര​ക്ഷി​ത​മാ​യി പു​ന​ർ​നി​ർ​മ്മി​ക്കൂ​വെ​ന്ന് വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. വീ​ണ്ടും മ​ണ​ൽ ചാ​ക്ക് നി​ര​ത്തി സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടുത്തു​മെ​ന്ന് ജീ​വ​ന​ക്കാ​രു​ടെ വാ​ഗ്ദാ​നം സ്വീ​കാ​ര്യ​മ​ല്ലെ​ന്ന് സ​മീ​പ​വാ​സി​ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.
ശ​രി​യാ​യ രീ​തി​യി​ൽ ബ​ണ്ട് നി​ർ​മ്മി​ച്ചി​ല്ലെ​ങ്കി​ൽ കു​ട്ടി​ക​ളും സ്ത്രീ​ക​ളേ​യും ഉ​ൾ​പ്പെ​ടു​ത്തി ബ​ന്ധ​പ്പെ​ട്ട ഇ​റി​ഗേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​ര​ത്തി​നെ​ത്തു​മെ​ന്നും ജ​നം താ​ക്കീ​തു ന​ൽ​കി​യി​ട്ടു​ണ്ട്. ര​ണ്ടു വ​ർ​ഷം മു​ൻ​പ് വ​ണ്ടി​ത്താ​വ​ളം പാ​റ​മേ​ട്ടി​ലും സ​മാ​ന​മാ​യി അ​പ​ക​ടം ഉ​ണ്ടാ​യി. ക​നാ​ലിൽ ​ചോ​ർ​ച്ച ഉ​ണ്ടാ​യ​ത് സ​മ​യോ​ചി​ത​മാ​യി പ​രി​ഹ​രി​ക്കാ​ത്ത​തി​നാ​ൽ ബ​ണ്ട് പ​ത്തു മീ​റ്റ​ർ ത​ള്ളി​പ്പോ​യി സ​മീ​പ വീ​ടു​ക​ൾ ,മ​ദ്ര​സ സ്കൂ​ൾ ,നി​ർ​മ്മാ​ണത്തി​ലി​രു​ന്ന കെ​ട്ടി​ടം നെ​ൽകൃ​ഷി​ക്കും സ​ർ​വ​നാ​ശ​മു​ണ്ടാ​വു​ക​യും ക​നാ​ലി​ൽ നാ​ലു മാ​സ​ത്തോ​ളം ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ട സം​ഭ​വ​വും ന​ട​ന്നി​രു​ന്നു.