അ​തി​ഥി​ക​ൾ​ക്കു മു​ന്തി​രി ന​ല്കി രാ​ജ​ഗി​രി തി​രു​ഹൃ​ദ​യ പ​ള്ളി​വി​കാ​രി
Friday, July 3, 2020 12:19 AM IST
വ​ട​ക്ക​ഞ്ചേ​രി: രാ​ജ​ഗി​രി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ എ​ത്തു​ന്ന വി​ശി​ഷ്ടാ​തി​ഥി​ക​ളെ ഇ​പ്പോ​ൾ വി​കാ​രി​യ​ച്ച​ൻ സ്വീ​ക​രി​ക്കു​ന്ന​ത് പ​ള്ളി​മു​റ്റ​ത്ത് നി​റ​ഞ്ഞു നി​ല്ക്കു​ന്ന മു​ന്തി​രി പ​റി​ച്ചു ന​ല്കി​യാ​ണ്. കൊ​തി​യൂ​റു​ന്ന റോ​സ് മു​ന്തി​രി​യാ​ണ് പ​ന്ത​ലി​ൽ നി​റ​ഞ്ഞു​നി​ല്ക്കു​ന്ന​ത്.

കൊ​ഴി​ഞ്ഞു​പോ​ക്കി​ല്ലാ​തെ വ​ള്ളി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന മു​ന്തി​രി മു​ഴു​വ​ൻ മൂ​പ്പെ​ത്തു​ന്നു​ണ്ടെ​ന്ന് വി​കാ​രി ഫാ.​ജോ​സ് കൊ​ച്ചു​പ​റ​ന്പി​ൽ പ​റ​ഞ്ഞു. വൈ​കു​ന്നേ​രം പ​ള്ളി​യി​ലെ​ത്തു​ന്ന​വ​ർ പാ​ക​മാ​കു​ന്ന മു​ന്തി​രി​യെ​ല്ലാം പ​റി​ച്ചെ​ടു​ത്ത് ക​ഴി​ക്കു​ന്ന​തി​നാ​ൽ മു​ന്തി​രി പ​ഴു​ത്ത് പാ​ഴാ​കു​ന്ന പ്ര​ശ്ന​മു​ണ്ടാ​കു​ന്നി​ല്ല.

ഇ​ട​വ​ക​യി​ലെ ബി​നു പാ​ല​പ്പ​റ​ന്പി​ൽ ത​ന്‍റെ വീ​ട്ടി​ലു​ള്ള മു​ന്തി​രി​വ​ള്ളി റീ ​പ്ലാ​ന്‍റ് ചെ​യ്ത​പ്പോ​ൾ അ​തി​ൽ​നി​ന്നു​ള്ള വ​ള്ളി​കൊ​ണ്ടു വ​ന്ന് ന​ട്ട​താ​യി​രു​ന്നു. ഇ​വി​ടു​ത്തെ കാ​ലാ​വ​സ്ഥ​യി​ൽ മു​ന്തി​രി വ​ള​രി​ല്ലെ​ന്ന് പ​ല​രും പ​റ​ഞ്ഞെ​ങ്കി​ലും ന​ല്ല ജൈ​വ​വ​ള​പ്ര​യോ​ഗ​വും ന​ന​യും ന​ട​ത്തി​യ​പ്പോ​ൾ വ​ള്ളി​ക​ൾ ത​ഴ​ച്ചു​വ​ള​ർ​ന്ന് ഇ​ല​ക​ൾ​കൊ​ണ്ട് പ​ന്ത​ൽ​മൂ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​താ​നും മു​ന്തി​രി​കു​ല മാ​ത്ര​മെ ഉ​ണ്ടാ​യു​ള്ളു. ബൈ​ബി​ളി​ൽ പ​റ​യു​ന്ന​തു​പോ​ലെ ഫ​ലം പു​റ​പ്പെ​ടു​വി​ക്കാ​ത്ത മു​ന്തി​രി​വ​ള്ളി​ക​ൾ മു​റി​ച്ചു​മാ​റ്റി പ​രി​ച​ര​ണം ക​ടു​പ്പി​ച്ച​തോ​ടെ വ​ള്ളി​ക​ളി​ലെ​ല്ലാം ഇ​പ്പോ​ൾ മു​ന്തി​രി കു​ല​ക​ളാ​യി. മു​റി​ച്ചു​മാ​റ്റി​യ വ​ള്ളി​ക​ൾ കൊ​ണ്ടു​പോ​യി വീ​ടു​ക​ളി​ൽ കൃ​ഷി ചെ​യ്ത​വ​ർ​ക്കും ഇ​പ്പോ​ൾ മു​ന്തി​രി​യാ​യി​ട്ടു​ണ്ട്. പൊ​ട്ടാ​സ്യം, വി​റ്റാ​മി​ൻ സി, ​ബി കോ​പ്ല​ക്സ് എ​ന്നി​വ​യു​ടെ ക​ല​വ​റ​യാ​ണ് മു​ന്തി​രി. അ​തും ജൈ​വ മു​ന്തി​രി​യാ​യാ​ൽ ഗു​ണം പ​ത്തി​ര​ട്ടി​യാ​കും.

മൂ​ന്നു നാ​ലു​മാ​സ​മെ​ടു​ക്കും മു​ന്തി​രി​യു​ണ്ടാ​യി അ​ത് പാ​ക​മാ​കാ​ൻ. ന​ല്ല പോ​ക്കു​വെ​യി​ൽ കി​ട്ടു​ന്ന നീ​ർ​വാ​ർ​ച്ച​യു​ള്ള സ്ഥ​ല​മാ​യ​തി​നാ​ൽ വി​ള​വി​ലും വി​സ്മ​യം കാ​ണി​ക്കു​ന്നു​ണ്ട്. മു​ന്തി​രി പ​ന്ത​ൽ വ​ലു​താ​ക്കി കു​റ​ച്ച് കൂ​ടി ന​വീ​ക​രി​ക്കാ​നാ​ണ് വി​കാ​രി​യ​ച്ച​ന്‍റെ മോ​ഹം. കൈ​ക്കാ​ര​ൻ​മാ​രും യു​വാ​ക്ക​ളും ഇ​ട​വ​കാം​ഗ​ങ്ങ​ൾ മു​ഴു​വ​നും സ​ർ​വ​പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ള്ള​തി​നാ​ൽ രാ​ജ​ഗി​രി പ​ള്ളി​യി​ലെ മു​ന്തി​രി​കൃ​ഷി ഇ​നി കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​കും. ക​ഴി​ഞ്ഞ​ദി​വ​സം പ​ള്ളി​യി​ലെ​ത്തി​യ ഇ​ട​വ​ക​യു​ടെ മു​ൻ വി​കാ​രി കൂ​ടി​യാ​യ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​ക്ക​ലും ഏ​റെ കൗ​തു​ക​ത്തോ​ടെ​യാ​ണ് മു​ന്തി​രി​പ​ന്ത​ൽ വീ​ക്ഷി​ച്ച​ത്.