പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ 148 വീ​ടുകൾ ഒ​രാ​ഴ്ചയ്ക്ക​കം വൈ​ദ്യു​തീക​രി​ക്കും
Friday, July 3, 2020 12:19 AM IST
മ​ല​ന്പു​ഴ: പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ വൈ​ദ്യു​തി​ക​രി​ക്കാ​ത്ത മ​ണ്ഡ​ല​ത്തി​ലെ 148 വീ​ടും ഒ​രാ​ഴ്ച്ച​യ്ക്ക​കം വൈ​ദ്യു​തി​ക​രി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ ഭ​ര​ണാ​നു​മ​തി​യും ഫ​ണ്ടും അ​നു​വ​ദി​ച്ചു. ഇ​തി​നാ​യി 14 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.
കോ​വി​ഡ് 19 നോ​ഡ​ൽ ഓ​ഫീ​സ​ർ, (പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മം), പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ജി​ല്ലാ ഓ​ഫീ​സ​ർ​ക്ക് ന​ല്കി​യ റി​പ്പോ​ർ​ട്ട്, ചൊ​വാ​ഴ്ച്ച ക​ള​ക്ട​ർ​ക്ക് ന​ല്കി​യി​രു​ന്നു. ഇ​തി​നാ​ണ് ബു​ധ​നാ​ഴ്ച്ച അം​ഗീ​കാ​ര​മാ​യ​ത്. പു​തു​പ​രി​യാ​രം, ഒ​ന്ന്, അ​ക​ത്തേ​ത്ത​റ, ര​ണ്ട് പു​തു​ശേ​രി, 77 മ​ല​ന്പു​ഴ- 68, പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ വീ​ടാ​ണ് വൈ​ദ്യു​തി​ക​രി​ക്കു​ന്ന​ത്, ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​ല​ക്ട്രി​ക് ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ​ക്ക് ല​ഭി​ക്കു​ന്ന മു​റ​ക്ക് അ​ടു​ത്ത​ദി​വ​സം വ​യ​റിം​ഗ് ചെ​യ്ത് ക​ണ​ക്ഷ​ൻ ന​ല്കും.
ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​നും പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന ക്ഷേ​മ​മ​ന്ത്രി എ.​കെ.​ബാ​ല​ന്‍റെ​യും ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വൃ​ത്തി തു​ട​ങ്ങ​ാനാ​യ​ത്. ഇ​തോ​ടെ മ​ല​ന്പു​ഴ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ട്ടി​ക​വ​ർ​ഗ​ക്കാ​രു​ടെ വീ​ട്ടി​ലും വൈ​ദ്യു​തി വെ​ളി​ച്ച​മെ​ത്തും. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​ത്തി​നു​ള്ള കോ​ർ​പ്പ​സ് ഫ​ണ്ടി​ൽ​പെ​ടു​ത്തി, കെഎസ് ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശം ചേ​ർ​ത്ത് ജി​ല്ല വ​ർ​ക്കിം​ഗ് ഗ്രൂ​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് വ​യ​റിം​ഗും വൈ​ദ്യു​തി​ക​ര​ണ​വും.സ​ന്പൂ​ർ​ണ വൈ​ദ്യു​തി​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ൾ​ക്കും വൈ​ദ്യു​തി ന​ല്കി​യി​രു​ന്നു.
ഇ​തി​നു​ശേ​ഷം നി​ർ​മി​ച്ച​തും പ​ല കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടും അ​പേ​ക്ഷ ന​ല്കാ​ത്തു​മാ​യ വീ​ടു​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ ക​ണ​ക്ഷ​ൻ ന​ല്കാ​ൻ തീ​രു​മാ​നി​ച്ച​ത്.