അ​ന​ർ​ഹ​മാ​യി കാ​ർ​ഡു​ക​ൾ കൈ​വ​ശ​മു​ള​ള​വ​ർ ഹാ​ജ​രാ​ക​ണം
Friday, July 3, 2020 12:19 AM IST
പാലക്കാട്: അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​ന, എ.​എ.​വൈ വി​ഭാ​ഗ​ത്തി​ലെ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​ട്ടു​ള​ള​വ​ർ 10 ന​കം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ കാ​ർ​ഡ് ഹാ​ജ​രാ​ക്കി പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന് പാ​ല​ക്കാ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​ല്ലാ​ത്ത​പ​ക്ഷം പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തു​ന്ന അ​ന​ർ​ഹ​മാ​യ കാ​ർ​ഡു​ക​ളി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കു​ക​യും ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പാ​ല​ക്കാ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പാ​ല​ക്കാ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ റേ​ഷ​നി​ങ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലും എ.​എ.​വൈ വി​ഭാ​ഗ​ത്തി​ലു​മു​ൾ​പ്പെ​ട്ട റേ​ഷ​ൻ കാ​ർ​ഡു​ക​ൾ മു​ഖേ​ന റേ​ഷ​ൻ വി​ഹി​തം കൈ​പ്പ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.