നെ​ല്ലി​യാ​ന്പ​തി​യി​ൽ ച​ക്ക​തേ​ടി കാ​ട്ടാ​ന​ക​ളു​ടെ സ​ഞ്ചാ​രം
Friday, July 3, 2020 12:16 AM IST
നെ​ല്ലി​യാ​ന്പ​തി: കാ​ട്ടാ​ന​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രി​യം ച​ക്ക​യോ​ടാ​ണെ​ന്ന് നെ​ല്ലി​യാ​ന്പ​തി​ക്കാ​ർ​ക്ക് ന​ന്നാ​യി അ​റി​യാം. പ്ലാ​വ് കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന​വ​ർ ച​ക്ക കാ​യ്ക്കു​ന്ന സ​മ​യ​മാ​യാ​ൽ ക​ടു​ത്ത ജാ​ഗ്ര​ത​യി​ലാ​യി​രി​ക്കും.

പ​തി​വാ​യി എ​ത്താ​റു​ള്ള കാ​ട്ടാ​ന​ക​ളെ പ്ര​തീ​ക്ഷി​ച്ച് രാ​ത്രി യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കും. ജ​ന​വാ​സ കേ​ന്ദ്ര​മാ​യാ​ലും എ​ന്നും എ​ത്താ​റു​ള്ള ഒ​റ്റ​യാ​നെ നാ​ട്ടു​കാ​ർ​ക്ക് ന​ല്ല പ​രി​ച​യ​മാ​ണ്. വീ​ട്ടു​വ​ള​പ്പി​ലെ​ത്തി​യാ​ലും ആ​ക്ര​മി​ക്കു​ക​യോ മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളോ ഉ​ണ്ടാ​ക്കാ​തെ മാ​ന്യ​മാ​യി തി​രി​ച്ചു​പോ​കു​ന്ന സ്വ​ഭാ​വ​മാ​ണ് ഇ​വ​നു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സം കൂ​നം​പാ​ലം ഏ​ലം​സ്റ്റോ​ർ​പാ​ടി സ്റ്റീ​ഫ​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ പ്ലാ​വി​ലു​ള്ള ച​ക്ക പ​റി​ച്ച് തി​ന്നു​ന്ന​തി​നു മ​ര​ച്ചി​ല്ല കു​ലു​ക്കു​ന്ന കാ​ഴ്ച പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു കൗ​തു​ക കാ​ഴ്ച്ച​യാ​യി. ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് സ്റ്റീ​ഫ​ന്‍റ വീ​ട്ടി​നോ​ടു ചേ​ർ​ന്ന കോ​ഴി കൂ​ടു ആ​ന ച​വി​ട്ടി ന​ശി​പ്പി​ച്ചി​രു​ന്നു.

നൂ​റ​ടി, കൈ​കാ​ട്ടി, പാ​ട​ഗി​രി തു​ട​ങ്ങി​യ സ്ഥ​ല​ത്തെ​ല്ലാം ഈ ​ആ​ന​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഈ ​ആ​ന​യെ​ക്കൂ​ടാ​തെ ച​ന്ദ്രാ​മ​ല, ഉൗ​ത്തു​ക്കു​ഴി, പു​ല​യ​ന്പാ​റ, പു​ല്ലു​കാ​ട്, അ​യ്യ​പ്പ​ൻ​തി​ട്ട്, ഗോ​വി​ന്ദാ​മ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ക​റ​ങ്ങി ന​ട​ക്കാ​റു​ള്ള ഒ​രു ചി​ല്ലി​ക്കൊ​ന്പ​നും നാ​ട്ടു​കാ​ർ​ക്ക് ന​ല്ല പ​രി​ച​യ​മാ​ണ്. പോ​ത്തു​ണ്ടി-​നെ​ല്ലി​യാ​ന്പ​തി റോ​ഡി​ൽ മാ​സ​ങ്ങ​ളാ​യി കു​ട്ടി​യാ​ന​യെ​യും കൂ​ട്ടി ന​ട​ക്കു​ന്ന മൂ​ന്നാ​ന​ക​ളു​ടെ സം​ഘം വാ​ഹ​ന​ങ്ങ​ളു​ടെ യാ​ത്ര മു​ട​ക്കി​യ​ത​ല്ലാ​തെ വ​ലി​യ അ​പ​ക​ട​മൊ​ന്നും ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. അ​യ്യ​പ്പ​ൻ​തി​ട്ട്, വ്യൂ​പോ​യി​ന്‍റ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ചെ​ല​വ​ഴി​ക്കാ​റു​ള്ള കാ​ട്ടാ​ന​ക​ളെ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്താ​ൻ സ​ഞ്ചാ​രി​ക​ൾ​ക്ക് ന​ല്ല അ​വ​സ​രം ല​ഭി​ക്കും.