ആ​ന​മൂ​ളി ക​നാ​ലി​ൽ മ്ലാ​വി​നെ പ​രി​ക്കേ​റ്റ​താ​യി ക​ണ്ടെ​ത്തി
Friday, July 3, 2020 12:16 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ആ​ന​മൂ​ളി ക​നാ​ലി​ൽ മാ​നി​നെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​ങ്ക​ര ആ​ന​മൂ​ളി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ക​നാ​ലി​ലാ​ണ് ഏ​ഴു​വ​യ​സ് പ്രാ​യ​മു​ള്ള പെ​ണ്‍​മ്ലാ​വി​നെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ക​ഴു​ത്തി​ലും മു​തു​കി​ലു​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ മ്ലാ​വി​നെ ക​ണ്ട​ത്. മ​ണ്ണാ​ർ​ക്കാ​ട് റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മും വ​ന​പാ​ല​ക​രും ചേ​ർ​ന്ന് മാ​നി​നെ മ​ണ്ണാ​ർ​ക്കാ​ട് മൃ​ഗാ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്കി​യ​ശേ​ഷം ആ​ന​മൂ​ളി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ വ​ച്ചി​രി​ക്കു​ക​യാ​ണ്.
വ​ന്യ​മൃ​ഗ​ങ്ങ​ൾ ഓ​ടി​ച്ച​തി​നെ തു​ട​ർ​ന്നു വ​ഴി​തെ​റ്റി വ​ന്ന​താ​കാം മാ​നെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.