സൈ​ല​ന്‍റ് വാ​ലി​യി​ൽ നാ​യാ​ട്ടുസം​ഘ​ം പിടിയില്‌
Wednesday, July 1, 2020 12:45 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​ ഭ​വാ​നി ഫോ​റ​സ്റ്റ് റേ​ഞ്ചി​ൽ ആ​ന​വാ​യ് സ്റ്റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ചി​ണ്ട​ക്കി വ​ന​ത്തി​ൽ അ​ട്ട​പ്പാ​ടി ഫാ​മി​ങ് സൊ​സൈ​റ്റി​യു​ടെ കാ​പ്പി​ത്തോ​ട്ട​ത്തി​ലാ​ണ് നാ​യാ​ട്ട് ന​ട​ത്തി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം താ​ണി​ച്ചു​വ​ട് ചെ​ക്ക് പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്ത​വേ ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത നാ​ട​ൻ തോ​ക്ക് പി​ടി​ച്ചെ​ടു​ത്തി​നെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ളെ പി​ടി കൂ​ടി​യ​ത്.
സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി അ​നീ​ഷ് (34), ചി​ണ്ട​ക്കി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് നൗ​ഷാ​ദ്(38), രാ​ജ​ൻ (40), മു​ക്കാ​ലി സ്വ​ദേ​ശി സി. ​ജി. ആ​ന്‍റ​ണി (56)എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു.
ഇ​വ​രി​ൽ നി​ന്ന് നാ​ട​ൻ തോ​ക്കും, ര​ണ്ട് ഓ​ട്ടോ​റി​ക്ഷ​ക​ളും, വെ​ട്ടു​ക​ത്തി​യും, മ്ലാ​വി​നെ വേ​ട്ട​യാ​ടി​യ സ്ഥ​ല​ത്ത് നി​ന്ന് അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി.
മു​ക്കാ​ലി​യി​ൽ റേ​ഷ​ൻ ക​ട​യി​ലെ വി​ല്പ​ന​ക്കാ​ര​നാ​യ അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം ര​ണ്ട് ത​വ​ണ നാ​യാ​ട്ട് ന​ട​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഭ​വാ​നി റേ​ഞ്ച് അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ. ​ആ​ശാ​ല​ത, ഉ​ദ്യോ​ഗ​സ്ഥ​രാ​യ എം. ​ര​വി കു​മാ​ർ, ടി. ​സി. ര​വീ​ന്ദ്ര​ൻ, എ. ​സു​രേ​ഷ് കു​മാ​ർ, സി. ​അ​ഖി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.