വ​ട​ക്ക​ഞ്ചേ​രി, മം​ഗ​ലം​ഡാമിലെ സ്കൂ​ളു​ക​ൾ നൂ​റു​മേനി വി​ജ​യാ​ഹ്ലാ​ദ​ത്തി​ൽ
Wednesday, July 1, 2020 12:45 AM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡി​ന്‍റെ പ​രി​മി​തി​ക​ളി​ലും എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ​യി​ൽ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ​തി​ന്‍റെ ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ളി​ൽ വ​ട​ക്ക​ഞ്ചേ​രി, മം​ഗ​ലം​ഡാം മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ൾ.
സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ മി​ക്ക​വാ​റും സ്കൂ​ളു​ക​ളും നൂ​റു​മേ​നി നേ​ടി​യാ​ണ് ഇ​ക്കു​റി വി​ജ​യ​ക്കൊ​ടി പാ​റി​ച്ചി​ട്ടു​ള്ള​ത്. വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും പ​ന്ത​ലാം​പാ​ടം മേ​രി മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ര​ണ്ടും മൂ​ന്നും ത​വ​ണ നൂ​റു​മേ​നി ആ​വ​ർ​ത്തി​ച്ച​പ്പോ​ൾ സ്കൂ​ൾ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് മം​ഗ​ലം​ഡാം ലൂ​ർ​ദ് മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ.
278 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി മു​ഴു​വ​ൻ പേ​രും വി​ജ​യി​ച്ചു. 18 പേ​ർ​ക്ക് ഫു​ൾ എ ​പ്ല​സു​ണ്ട്. സ്കൂ​ളി​ന്‍റെ അ​ഞ്ച​ര പ​തി​റ്റാ​ണ്ടി​ന​പ്പു​റ​മു​ള്ള ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി വി​രു​ന്നെ​ത്തി​യ സ​ന്പൂ​ർ​ണ​വി​ജ​യ​ത്തെ ഏ​റെ വൈ​കാ​രി​ക​മാ​യി ത​ന്നെ​യാ​ണ് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ത്ഥി​ക​ളും കാ​ണു​ന്ന​ത്.
പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള മ​ല​യോ​ര​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ ഈ ​നി​ല​യി​ൽ ഉ​യ​ർ​ത്തി കൊ​ണ്ടു​വ​രാ​ൻ എ​ല്ലാ​വ​രു​ടെ​യും കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ളു​ണ്ട്. ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി 97, 98, 99 ശ​ത​മാ​ന​മാ​യി വി​ജ​യം എ​ത്തി നി​ല്ക്കു​ക​യാ​യി​രു​ന്നു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ആ​ൽ​ഫി തെ​രേ​സ്, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൽ​ഫി​ൻ, പി ​ടി എ ​ക​മ്മി​റ്റി​യും വി​ദ്യാ​ർ​ത്ഥി​ക​ളും മ​ല​യോ​ര മേ​ഖ​ല​യാ​കെ ച​രി​ത്ര വി​ജ​യ​ത്തി​ന്‍റെ പൊ​ൻ​പ്ര​ഭ​യി​ലാ​ണ്.
2006 ൽ ​ഫു​ൾ എ ​പ്ല​സ് എ​ന്ന ഗ്രേ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സു​ക്കാ​രെ സം​ഭാ​വ​ന ചെ​യ്താ​ണ് വ​ട​ക്ക​ഞ്ചേ​രി ചെ​റു​പു​ഷ്പം സ്കൂ​ൾ ഇ​ക്കു​റി ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.
എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ഫു​ൾ എ ​പ്ല​സ് നേ​ടി​യ​ത് 80 വി​ദ്യാ​ർ​ത്ഥി​നി​ക​ളാ​ണ്. 384 പേ​ർ പ​രീ​ക്ഷ എ​ഴു​തി മു​ഴു​വ​ൻ പേ​രും പാ​സാ​യി. മേ​ഖ​ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ സ്കൂ​ളും ചെ​റു​പു​ഷ്പ​മാ​ണ്. 2015 ലും ​അ​തി​നു​മു​ന്പു ഒ​രു ത​വ​ണ​യും ചെ​റു​പു​ഷ്പം നൂ​റു​മേ​നി പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.
ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി ഒ​രു കു​ട്ടി​യു​ടെ തോ​ൽ​വി​യി​ലാ​യി​രു​ന്നു ചെ​റു​പു​ഷ്പ​ത്തി​ന് നൂ​റു​ശ​ത​മാ​നം ന​ഷ്ട്ട​പ്പെ​ട്ടി​രു​ന്ന​ത്. 2008ലും 2016 ​ലും ര​ണ്ടു​കു​ട്ടി​ക​ളു​ടെ തോ​ൽ​വി​യി​ലും നൂ​റു​മേ​നി​യി​ലെ​ത്താ​ൻ ചെ​റു​പു​ഷ്പ​ത്തി​നാ​യി​ല്ല.
വി​ജ​യ​ങ്ങ​ളി​ൽ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ശോ​ഭാ റോ​സി​നും പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ് ലി​ൻ മാ​ത്യു​വി​നും അ​ധ്യാ​പ​ക​ർ​ക്കും പി​ടി​എ​ക്കും അ​ഭി​മാ​നി​ക്കാം.
ഒ​രു കു​ട്ടി​യു​ടെ തോ​ൽ​വി​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം നൂ​റു​മേ​നി കൈ​വി​ട്ട പ​ന്ത​ലാം​പാ​ടം മേ​രി മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 20 ഫു​ൾ എ ​പ്ല​സു​ക്കാ​രു​മാ​യാ​ണ് ഇ​ക്കു​റി നൂ​റു​മേ​നി തി​രി​ച്ചു​പി​ടി​ച്ച​ത്.
251 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി മു​ഴു​വ​ൻ​പേ​രും ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 2008, 2017 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ലും പ​ന്ത​ലാം​പാ​ടം നൂ​റു​ശ​ത​മാ​നം കൊ​യ്തി​രു​ന്നു.
ക​ഴി​ഞ്ഞ വ​ർ​ഷ​വും 2014ലും ​ഒ​രോ കു​ട്ടി​ക​ളു​ടെ തോ​ൽ​വി​യി​ലാ​ണ് 100 ശ​ത​മാ​നം കൈ​വി​ട്ട​ത്.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് കു​ള​ന്പി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ജി, അ​ധ്യാ​പ​ക​ർ, പി​ടി​എ ക​മ്മി​റ്റി, വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ന്നി​വ​രെ​ല്ലാം വി​ജ​യ​ത്തി​ൽ സ​ന്തോ​ഷ​ത്തി​ലാ​ണ്.
വ​ണ്ടാ​ഴി സി​വി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും നൂ​റു​മേ​നി​യു​ടെ നി​റ​വി​ലാ​ണ്. 2018 ലും 2016 ​ലും നൂ​റു​ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്നു. 2006 ൽ 30 ​ശ​ത​മാ​ന​മാ​യി​രു​ന്ന വി​ജ​യ​മാ​ണ് പി​ന്നീ​ട് വി​ജ​യ​ക്കു​തി​പ്പു​ക​ൾ താ​ണ്ടി വ​ണ്ടാ​ഴി ക​യ​റി​യ​ത്.
ഫു​ൾ എ ​പ്ല​സു​ക്കാ​രി​ല്ലെ​ങ്കി​ലും ക​ല്ലി​ങ്ക​ൽ​പ്പാ​ടം സ​ർ​ക്കാ​ർ ഹൈ​സ്കൂ​ൾ ഇ​ക്കു​റി​യും നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി. 58 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​രീ​ക്ഷ എ​ഴു​തി​യ​ത്. ര​ണ്ടു​പേ​ർ​ക്ക് ഒ​ന്പ​ത് വി​ഷ​യ​ങ്ങ​ളി​ൽ എ ​പ്ല​സു​ണ്ട്. ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ് ക​ല്ലി​ങ്ക​ൽ​പ്പാ​ടം സ​ർ​ക്കാ​ർ സ്കൂ​ൾ നൂ​റു​മേ​നി നേ​ടു​ന്ന​ത്.
കി​ഴ​ക്ക​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ക്കു​റി 99 ശ​ത​മാ​നം വി​ജ​യ​മു​ണ്ട്. അ​ഞ്ച് ഫു​ൾ എ ​പ്ല​സും സ്കൂ​ളി​നു​ണ്ട്.