നൂ​റി​ന്‍റെ മി​ക​വി​ൽ വീ​ണ്ടും ചി​റ്റൂ​ർ വി​ജ​യ​മാ​താ സ്കൂൾ
Wednesday, July 1, 2020 12:44 AM IST
ചി​റ്റൂ​ർ: പ​തി​മൂ​ന്നാം ത​വ​ണ​യും എ​സ് എ​സ് എ​ൽ​സി​യി ൽ ​ചി​റ്റൂ​ർ വി​ജ​യ​മാ​താ കോ​ണ്‍​വ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് നൂ​റി​ന്‍റെ ച​രി​ത്ര​നേ​ട്ടം. ഇ​ത്ത​വ​ണ പ​രീ​ക്ഷ​യെ​ഴു​തി​യ 164 വി​ദ്യാ​ർ​ത്ഥി​ക​ളും വി​ജ​യ​കി​രീ​ടം ചൂ​ടി. 54 വി​ദ്യാ​ർ​ത്ഥി​ക​ൾ ഫു​ൾ എ ​പ്ല​സ് നേ​ടി​യ​പ്പോ​ൾ പി​ന്തു​ട​ർ​ന്നെ​ത്തി​യ 20 പേ​ർ ഒ​ന്പ​ത് എ ​പ്ല​സും നേ​ടി.
സ്കൂ​ളു​ക​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​നി പോ​ളി​ന്‍റെ കൃ​ത്യ​നി​ഷ്ഠ​യും ദീ​ർ​ഘ​കാ​ല അ​നു​ഭ​വ പാ​ട​വ​വും വി​ദ്യാ​ർ ത്ഥി​ക​ളു​ടെ വി​ജ​യ​ത്തി​ന് പ​ച്ച​ക്കൊ​ടി​യാ​യി.

കി​ണ​റ്റി​ൽ​നി​ന്നും മോ​ട്ടോ​ർ
മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി

വ​ണ്ടി​ത്താ​വ​ളം: കൃ​ഷി​സ്ഥ​ല​ത്തെ കി​ണ​റി​ൽ സ്ഥാ​പി​ച്ചി​രു​ന്ന മോ​ട്ടോ​ർ മോ​ഷ്ടി​ക്കു​ന്ന​തി​നു ശ്ര​മി​ച്ച​താ​യി പ​രാ​തി. മീ​നാ​ക്ഷി​പു​രം പോ​ലീ​സി​ൽ മ​ല​യ​ന്പ​ള്ളം സ്വ​ദേ​ശി സ​ബീ​ഷാ​ണ് പ​രാ​തി ന​ല്കി​യ​ത്. മോ​ട്ടോ​ർ പു​ര​യു​ടെ പൂ​ട്ട് പൊ​ളി​ച്ച് വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച ശേ​ഷ​മാ​ണ് മോ​ട്ടോ​റും പ​ന്പും മോ​ഷ​ണ​ത്തി​നു തു​നി​ഞ്ഞി​രി​ക്കു​ന്ന​ത്.
സ​ബീ​ഷ് താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നും അ​ന്പ​തു​മീ​റ്റ​ർ അ​ക​ലെ​യാ​ണ് മോ​ട്ടോ​ർ പു​ര. കൃ​ഷി​യി​ട​ത്തേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​ൻ മോ​ട്ടോ​ർ പു​ര​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​ശ്ര​മം തി​രി​ച്ച​റി​ഞ്ഞ​ത്. മോ​ഷ​ണ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​താ​കാം ശ്ര​മം ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു.