വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ​ങ്കാ​ളിത്തം ഉ​റ​പ്പാ​ക്കാ​ൻ കോവിഡ് അ​വ​ലോ​ക​ന യോ​ഗം
Wednesday, July 1, 2020 12:44 AM IST
പാലക്കാട് : ജി​ല്ല​യി​ലെ കോ​വി​ഡ് 19 രോ​ഗ​പ്ര​തി​രോ​ധ, നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​ജ​ഗ​ദീ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സം​യോ​ജി​ത യോ​ഗം ചേ​ർ​ന്നു. ത​മി​ഴ്നാ​ടു​മാ​യും മ​ല​പ്പു​റം ജി​ല്ല​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മേ​ഖ​ല​ക​ളി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജ്ജി​ത​മാ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ജി​ല്ല​യി​ലെ എ​ല്ലാ ഓ​ഫീ​സു​ക​ളി​ലും ശാ​രീ​രി​ക അ​ക​ലം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് സോ​ഷ്യ​ൽ ഡി​സ്റ്റ​ൻ​സിം​ഗ് മാ​നേ​ജ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ജി​ല്ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ശാ​രീ​രി​ക അ​ക​ലം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ ശ​ക്ത​മാ​ക്കും. ലി​ഫ്റ്റി​ന്‍റെ ഉ​പ​യോ​ഗം പ​രി​മി​ത​പ്പെ​ടു​ത്താ​നും പൊ​തു​ജ​ന​ങ്ങ​ൾ ഓ​ഫീ​സു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​നും യോ​ഗം നി​ർ​ദേ​ശി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യം, ക്വാ​റ​ന്ൈ‍​റ​ൻ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ഴി​ൽ വ​കു​പ്പ് ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കും.നി​ര​ന്ത​ര ബോ​ധ​വ​ത്ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രോ​ഗ​വ്യാ​പ​നം സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ സൃ​ഷ്ടി​ക്കാ​നും സാ​ധി​ച്ച​താ​യി യോ​ഗം വി​ല​യി​രു​ത്തി.
ക​ളക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ.​കെ.​പി.​റീ​ത്ത ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഓ​ഫീ​സ് മേ​ധാ​വി​ക​ൾ സം​ബ​ന്ധി​ച്ചു.