ആ​റു​കോ​ടി ചെ​ല​വി​ൽ തോ​രാ​പു​ര​ത്ത് പു​തി​യ പാ​ലം നി​ർ​മി​ക്കും
Wednesday, July 1, 2020 12:44 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ആ​റു​കോ​ടി ചെ​ല​വി​ൽ തോ​രാ​പു​ര​ത്ത് പു​തി​യ പാ​ലം നി​ർ​മി​ക്കും. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘ​ട​നം പൊ​തു മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് മു​ഖേ​ന​യാ​ണ് മ​ന്ത്രി പാ​ലം നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.
മ​ണ്ണാ​ർ​ക്കാ​ട് എം​ഇ​ടി സ്കൂ​ളി​ലാ​ണ് ഇ​തി​നാ​യി സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഓ​ഫീ​സി​ൽ ഇ​രു​ന്നാ​ണ് മ​ന്ത്രി വീ​ഡി​യോ വ​ഴി ഉ​ദ്ഘാ​ട​ന വേ​ദി​യു​മാ​യി സം​വ​ദി​ച്ച​ത്.
തു​ട​ർ​ന്ന് എം​എ​ൽ​എ എ​ൻ.​ഷം​സു​ദീ​ൻ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ൽ നി​ന്ന് ര​ണ്ട് കി​ലോ​മീ​റ്റ​ർ തെ​ക്ക് മാ​റി നെ​ല്ലി​പ്പു​ഴ​ക്ക് കു​റു​കെ​യാ​ണ് തോ​രാ​പു​രം പാ​ലം നി​ർ​മി​ക്കു​ന്ന​ത്.
അ​ക്ക​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ പ​ട്ടി​ക​ജാ​തി കോ​ള​നി നി​വാ​സി​ക​ളു​ടെ ശ്മ​ശാ​ന​ത്തി​ലേ​ക്കു മ​ഴ​ക്കാ​ല​ത്തു പു​ഴ നി​റ​ഞ്ഞൊ​ഴു​കു​ന്ന​തോ​ടെ മൂ​ന്നു​കി​ലോ​മീ​റ്റ​റോ​ളം ചു​റ്റി​യാ​ണ് മ​ര​ണാ​ന​ന്ത​ര ക​ർ​മ​ങ്ങ​ൾ​ക്കാ​യി ഇ​വി​ടെ എ​ത്തു​ന്ന​ത്. പാ​ലം വ​രു​ന്ന​തോ​ടെ ഇ​തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും.
തോ​രാ​പു​രം ചേ​ലേ​ങ്ക​ര മേ​ഖ​ല​യെ ഗ​താ​ഗ​ത സൗ​ക​ര്യം മെ​ച്ച​പ്പെ​ടാ​നും ഗ​താ​ഗ​ത​സ്തം​ഭ​ന​മു​ള്ള​പ്പോ​ൾ ടൗ​ണി​ൽ​നി​ന്ന് ഒ​രു ബൈ​പാ​സ് ആ​യും ദേ​ശീ​യ​പാ​ത​യി​ൽ എ​ത്തി​ച്ചേ​രാ​നും പാ​ലം ഉ​പ​ക​രി​ക്കും.
ആ​റു​കോ​ടി രൂ​പ​യു​ടെ പാ​ലം നി​ർ​മാ​ണ​ത്തി​ന് 2015ലാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​തെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് മ​ണ്ണ് പ​രി​ശോ​ധ​ന​യും, അ​പ്രോ​ച്ച് റോ​ഡി​ന് വേ​ണ്ടി​യു​ള്ള സ്ഥ​ല​മേ​റ്റെ​ടു​പ്പും മൂ​ലം കാ​ല​താ​മ​സം വ​ന്നു.
തു​ട​ർ​ന്ന് 2019ൽ ​സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ക്കു​ക​യും, 2020 മാ​ർ​ച്ചി​ൽ കു​ന്തി​പ്പു​ഴ പാ​ലം നി​ർ​മ്മാ​ണ ക​രാ​റു​കാ​രാ​യ ത്രി​മ​തി കോ​ണ്‍​ട്രാ​ക്ടിം​ഗ് ക​ന്പ​നി 5.56 കോ​ടി രൂ​പ​ക്ക് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.
ഇ​രു​പ​ത് മീ​റ്റ​ർ വ​രു​ന്ന മൂ​ന്നു സ്പാ​നു​ക​ളോ​ട് കൂ​ടി​യ പാ​ല​ത്തി​നു ഓ​പ്പ​ണ്‍ ഫൗ​ണ്ടേ​ഷ​നും ആ​ർ​സി​സി​ടി ബീ​മും സ്ലാ​ബു​മാ​ണ് ന​ല്കി​യി​ട്ടു​ള്ള​ത്.
ഏ​ഴ​ര മീ​റ്റ​ർ വീ​തി​യി​ൽ കാ​രെ​ജ് വേ​യും, ഒ​രു വ​ശ​ത്ത് ഒ​ന്ന​ര മീ​റ്റ​ർ വീ​തി​യു​ള്ള ഫൂ​ട്പാ​ത്തു​മാ​ണ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. എം​എ​ൽ​എ എ​ൻ. ഷം​സു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​കെ. സു​ബൈ​ദ, വൈ​സ് ചെ​യ​ർ​മാ​ൻ ടി.​ആ​ർ.​സെ​ബാ​സ്റ്റ്യ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പു​ഷ്പാ​ന​ന്ദ​ൻ, പി.​എം.​ജ​യ​കു​മാ​ർ, ഇ​ബ്രാ​ഹിം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​നോ​മോ​ഹ​ൻ, ഹ​രീ​ഷ്, സി​നോ​ജ് ജോ​യ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.