ക​വ​ർ​ച്ചാശ്ര​മം: ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ
Wednesday, July 1, 2020 12:44 AM IST
നെന്മാ​റ: ബൈ​ക്ക് ത​ട​ഞ്ഞു നി​ർ​ത്തി പ​ണം ക​വ​ർ​ച്ച ചെ​യ്യാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നെന്മാറ പോ​ലീ​സ് ര​ണ്ടു​പേ​രെ അ​റ​സ്റ്റു ചെ​യ്തു.
അ​യി​ലൂ​ർ തി​രു​വ​ഴി​യാ​ട് ച​ക്രാ​യി സ്വ​ദേ​ശി സ​തീ​ഷ്(25), അ​യി​ലൂ​ർ ക​യ​റാ​ടി പ​റ​യം​പ​ള്ളം സ്വ​ദേ​ശി സു​ധീ​ഷ്(22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​യ മേ​ലാ​ർ​കോ​ട് സ്വ​ദേ​ശി സു​ജി​ത്തി​നെ ബൈ​ക്കി​ൽ ത​ട​ഞ്ഞു നി​ർ​ത്തി പ​ണം ക​വ​രാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്.
അ​യി​ലൂ​ർ പാ​ളി​യ​മം​ഗ​ല​ത്തു​വെ​ച്ച് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​ക്കാ​ണ് സം​ഭ​വം.
അ​റ​സ്റ്റു ചെ​യ്ത ഇ​വ​രെ ആ​ല​ത്തൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍റ് ചെ​യ്തു. സു​ധീ​ഷ് നെന്മാറ സ്റ്റേ​ഷ​നി​ൽ മ​റ്റു നി​ര​വ​ധി കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്.