നൂറുമേനി കൊയ്ത് മ​ല​യോ​ര മേ​ഖ​ല​യ്ക്കു അ​ഭി​മാ​ന​മാ​യി മം​ഗ​ലം​ഡാം ലൂ​ർ​ദ്ദ് മാ​താ​ സ്കൂൾ
Wednesday, July 1, 2020 12:44 AM IST
മം​ഗ​ലം​ഡാം: മ​ല​യോ​ര മേ​ഖ​ല​ക്ക് അ​ഭി​മാ​ന​മാ​യി മം​ഗ​ലം​ഡാം ലൂ​ർ​ദ്ദ് മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ​യി​ൽ ഇ​ക്കു​റി 100 ശ​ത​മാ​നം വി​ജ​യം.
സ്കൂ​ളി​ന്‍റെ 58 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഈ ​മി​ന്നും വി​ജ​യം ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. 278 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി മു​ഴു​വ​ൻ പേ​രും ഉ​പ​രി​പീ​ത്തി​ന് അ​ർ​ഹ​ത നേ​ടി.
18 ഫു​ൾ എ ​പ്ല​സു​ക്കാ​രേ​യും സം​ഭാ​വ​ന ചെ​യ്താ​ണ് നൂ​റ് മേ​നി​യി​ലെ മി​ക​വ് ഉ​യ​ർ​ത്തി​യ​ത്. ആ​റു പേ​ർ ഒ​ന്പ​ത് വി​ഷ​യ​ങ്ങ​ളി​ൽ എ ​പ്ല​സ് നേ​ടി ഇ​വ​രു​ടെ പു​റ​കി​ലു​ണ്ട്.​ക​ഴി​ഞ്ഞ​വ​ർ​ഷം 98 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം.2018 ലും 2015 ​ലും മൂ​ന്ന് കു​ട്ടി​ക​ളു​ടെ തോ​ൽ​വി​യി​ലാ​യി​രു​ന്നു നൂ​റു​മേ​നി കൈ​വി​ട്ട​ത്.​
മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​ള​രെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള വീ​ടു​ക​ളി​ൽ നി​ന്നും ആ​ദി​വാ​സി മേ​ഖ​ല​യി​ൽ നി​ന്നു​മു​ള്ള കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്. ഇ​തി​നാ​ൽ ത​ന്നെ അ​ധ്യാ​പ​ക​രു​ടെ​യും മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും പി​ടി​എ​യു​ടെ​യും വ​ലി​യ പ്ര​യ​ത്ന​മു​ണ്ട് ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ൽ.
കി​ലോ​മീ​റ്റ​റു​ക​ളോ​ളം കു​ന്നും മ​ല​ക​ളും ക​യ​റി​യി​റ​ങ്ങി ത​ള​ർ​ന്നെ​ത്തു​ന്ന കു​ട്ടി​ക​ളെ സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ ക​ണ്ട് ന​ല്ല വ​ഴി​ക്ക് ന​ട​ത്തു​ന്ന​തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ത്തി​ന് പി​ന്നി​ൽ.​ച​രി​ത്ര​മു​ഹൂ​ർ​ത്ത​ത്തെ ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് മ​ല​യോ​ര​ത്തെ ക​ർ​ഷ​ക​രും എ​തി​രേ​റ്റ​ത്.​ ഇ​ന്ന​ലെ ഉ​ച്ച​ക്ക് ശേ​ഷ​മു​ള്ള അ​വ​രു​ടെ മൊ​ബൈ​ൽ സ​ന്ദേ​ശ​ങ്ങ​ളി​ലെ​ല്ലാം സ്കൂ​ളി​ലെ എ​സ് എ​സ് എ​ൽ സി ​വി​ജ​യ​മാ​ണ് നി​റ​ഞ്ഞു നി​ന്ന​ത്.
ലൂ​ർ​ദ്ദ് മാ​താ​യി​ൽ നി​ന്നും അ​ക്ഷ​രം പ​ഠി​ക്കാ​ത്ത​വ​രാ​യി മ​ധ്യ​വ​യ​സ്ക്ക​രോ യു​വാ​ക്ക​ളോ ഡാ​മി​ന്‍റെ മ​ല​യോ​ര​ങ്ങ​ളി​ലു​ണ്ടാ​കി​ല്ല. 1963 ൽ ​എ​ളി​യ നി​ല​യി​ൽ സ്കൂ​ൾ ആ​രം​ഭി​ച്ച് 1983ൽ ​ഹൈ​സ്കൂ​ളാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട​തു മു​ത​ൽ പം​ന​രം​ഗ​ത്തും പാ​ഠ്യേ​ത​ര രം​ഗ​ത്തും വി​ജ​യ​ങ്ങ​ൾ എ​ത്തി​പി​ടി​ച്ചാ​യി​രു​ന്നു ലൂ​ർ​ദ്ദ് മാ​താ​യു​ടെ കു​തി​പ്പു​ക​ൾ.
1974​ൽ സം​സ്ഥാ​ന​ത്തെ മി​ക​ച്ച അ​ധ്യാ​പി​ക​ക്കു​ള്ള അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ പാ​ര​ന്പ​ര്യ​വും സ്കൂ​ളി​നു​ണ്ട്. അ​ന്ന​ത്തെ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി​രു​ന്ന സി​സ്റ്റ​ർ വ​ല​ന്തീ​ന​യാ​ണ് അ​വാ​ർ​ഡ് നേ​ടി​യ​ത്.​
നൂ​റു​മേ​നി വി​ജ​യ​ത്തി​ൽ വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ആ​ൽ​ഫി തെ​രേ​സ്, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൽ​ഫി​ൻ, പി ​ടി എ ​പ്ര​സി​ഡ​ന്‍റും പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ സ​ന്തോ​ഷ് ഡൊ​മി​നി​ക്, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, വി​ദ്യാ​ർ​ത്ഥി​ക​ൾ തു​ട​ങ്ങി എ​ല്ലാ​വ​രും ത​ന്നെ.