കാ​ഷ്വ​ൽ തൊ​ഴി​ലാ​ളി സ്ഥി​ര​നി​യ​മ​നം: മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ അ​പാ​ക​തയെന്ന്
Tuesday, June 30, 2020 12:29 AM IST
നെ​ല്ലി​യാ​ന്പ​തി: ഗ​വ​ണ്‍​മെ​ന്‍റ് ഓ​റ​ഞ്ച് ആ​ൻ​ഡ് വെ​ജി​റ്റ​ബി​ൾ ഫാ​മി​ലെ കാ​ഷ്വ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ സ്ഥി​ര​നി​യ​മ​ന​ത്തി​നു​ള്ള മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ അ​പാ​ക​ത​യെ​ന്ന് പ​രാ​തി.
2003 മു​ത​ൽ 2008 വ​രെ​യു​ള്ള കാ​ഷ്വ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ട്ടി​ക​യി​ലും 2019 ഡി​സം​ബ​റി​ൽ അ​വ​സാ​നി​ച്ച വ​ർ​ഷ​ത്തെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ലു​മാ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ഫാം ​വ​ർ​ക്കേ​ഴ്സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) ഫാം ​സൂ​പ്ര​ണ്ടി​നും പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ​ക്കും പ​രാ​തി ന​ല്കി​യ​ത്.
ജോ​ലി ചെ​യ്ത​തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും ജോ​ലി ചെ​യ്യാ​ത്ത​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ഫാം ​കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​ര​മി​ല്ലാ​തെ​യാ​ണ് സ്ഥി​ര​നി​മ​യ​ന​ത്തി​നാ​യു​ള്ള ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​ര​മി​ക്ക​ൽ പ്രാ​യം ക​ഴി​ഞ്ഞ​വ​ർ ഉ​ൾ​പ്പെ​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ജോ​ലി ചെ​യ്ത​തി​ന്‍റെ ര​ജി​സ്റ്റ​റും ജ​ന​ന​തീ​യ​തി​യും ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി പ​ട്ടി​ക​യി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഫാം ​കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ച്ച്. മു​ഹ​മ്മ​ദ് റാ​ഫി ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന്
സം​ര​ക്ഷി​ക്ക​ണം

ആ​ല​ത്തൂ​ർ: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​ത്തി​ൽ​നി​ന്ന് മ​ല​യോ​ര മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് കെ​ടി​യു​സി-​എം ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വി​ള​നാ​ശം​മൂ​ലം ഉ​ണ്ടാ​കു​ന്ന സാ​ന്പ​ത്തി​ക ന​ഷ്ടം നി​ക​ത്താ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണം. ക​ർ​ഷ​ക​ർ നാ​ടി​ന്‍റെ ന​ട്ടെ​ല്ലാ​ണെ​ന്ന് പ​റ​യു​ന്പോ​ൾ അ​വ​രെ സം​ര​ക്ഷി​ക്കാ​നും അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് കെ​ടി​യു​സി-​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഇ​ബ്രാ​ഹിം പ​റ​ഞ്ഞു.