ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മാ​റ്റി​വ​യ്ക്ക​ണമെന്ന് ആവശ്യം
Tuesday, June 30, 2020 12:29 AM IST
വ​ട​ക്ക​ഞ്ചേ​രി: കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​റി​ൽ ഉ​ണ്ടാ​കു​മെ​ന്ന അ​റി​യി​പ്പു​ക​ളെ തു​ട​ർ​ന്ന് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളെ​ല്ലാം ഇ​പ്പോ​ൾ സ​ജീ​വ​മാ​ണ്.
ഇ​ത് കൂ​ടു​ത​ൽ സ​മ​ര​ങ്ങ​ൾ​ക്കും അ​തു​വ​ഴി ആ​ളു​ക​ൾ കൂ​ട്ടം കൂ​ടി രോ​ഗ​വ്യാ​പ​നം വേ​ഗ​ത്തി​ലാ​ക്കാ​ൻ വ​ഴി​വ​യ്ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി വൈ​ദ്യു​തി​ബി​ൽ വ​ർ​ധ​ന​വി​നെ​തി​രേ​യും ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രെ​യു​മു​ള്ള സ​മ​ര​ങ്ങ​ളാ​ണ് നാ​ട്ടി​ലെ​വി​ടേ​യും. പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ൾ​ക്കാ​ണ് പ​ണി​കൂ​ടു​ത​ൽ. കെഎസ്ഇ​ബി ഓ​ഫീ​സ്, പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ എ​ന്നി​വ​ക്ക് മു​ന്നി​ൽ യു​ഡി​എ​ഫ് സ​മ​രം ന​ട​ത്തു​ന്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രെ​യാ​ണ് എ​ൽ​ഡി​എ​ഫ് സ​മ​ര​ങ്ങ​ൾ. ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചു​ക​ൾ, പോ​സ്റ്റോ​ഫീ​സു​ക​ൾ എ​ന്നി​വ​യ്ക്കു മു​ന്നി​ലാ​യി​രു​ന്നു ഇ​ട​തു​മു​ന്ന​ണി സ​മ​ര​ങ്ങ​ൾ. കോ​വി​ഡി​നെ വ​ക​വ​യ്ക്കാ​തെ​യാ​ണ് സ​മ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്. ഓ​രോ​ദി​വ​സ​വും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം​കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​വ്യാ​പ​നം അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന മു​ന്ന​റി​യി​പ്പു​ക​ളു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ശ്ര​ദ്ധി​ക്കാ​തെ ഭ​ര​ണ​ത്തി​ലെ​ത്താ​നു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ നെ​ട്ടോ​ട്ടം സ്ഥി​തി വ​ഷ​ളാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ടു​ന്പോ​ഴു​ണ്ടാ​കു​ന്ന ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളും പ​ട​ർ​ന്നാ​ൽ ചി​കി​ത്സ കി​ട്ടാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മോ എ​ന്ന ഭീ​തി​യും ജ​ന​ങ്ങ​ൾ​ക്കു​ണ്ട്. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 65 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ വീ​ടി​ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് നി​ർ​ദേ​ശി​ക്കു​ന്പോ​ൾ ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പു​പോ​ലെ ജ​ന​ങ്ങ​ൾ തി​ങ്ങി കൂ​ടു​ന്ന പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് പോ​ലെ​യു​ള്ള കാ​ര്യ​ങ്ങ​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ലും അ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ലും അ​ത് തു​റ​ന്നു​പ​റ​യാ​ൻ ആ​രും രം​ഗ​ത്ത് വ​രു​ന്നി​ല്ലെ​ന്ന് മാ​ത്രം.