കി​ഴ​ക്ക​ഞ്ചേ​രി​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ധ​ർ​ണ
Tuesday, June 30, 2020 12:28 AM IST
വ​ട​ക്ക​ഞ്ചേ​രി: കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ഴ​ക്ക​ഞ്ചേ​രി- ര​ണ്ട് വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് നെ​ല്ലി​ശേ​രി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ ക​ണ്ണാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ്ല​സ​ൻ കാ​രാം​കു​ന്നേ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ കാ​രു​വ​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത്ഫ്ര​ണ്ട്- എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​റ​ക്ക​ൽ, ക​ർ​ഷ​ക യൂ​ണി​യ​ൻ- എം ​ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​സ് വ​ട​ക്കേ​ക്ക​ര, ക​ർ​ഷ​ക യൂ​ണി​യ​ൻ- എം ​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ദാ​സ്, നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കു​ര്യാ​ച്ച​ൻ, മ​ണ്ഡ​ലം ട്ര​ഷ​റ​ർ ജ​യ്സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.