നി​യ​മ​ന നി​രോ​ധ​ന ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണം: സം​യു​ക്ത അ​ധ്യാ​പ​ക സ​മി​തി
Tuesday, June 30, 2020 12:28 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ചെ​ല​വു ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ നി​യ​മ​ന നി​രോ​ധ​ന​വും നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്താ​നും അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​ത​ത്തി​ൽ മാ​റ്റം​വ​രു​ത്തി നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ടാ​നു​മു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്നും സ​ർ​ക്കാ​ർ പി·ാ​റ​ണ​മെ​ന്ന് സം​യു​ക്ത അ​ധ്യാ​പ​ക സ​മി​തി സം​സ്ഥാ​ന നേ​തൃ​യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് കൂ​ട്ടാ​യ്മ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് പ​ക​രം പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള​യി​ലും പൂ​ർ​ണ​മാ​യും സ്വ​ന്തം ആ​ശ്രി​ത​രെ​യും പാ​ർ​ട്ടി​ക്കാ​രെ​യും നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്.
വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കെ​പി​എ​സ് ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ.​അ​ജി​ത് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ള്ള വാ​വൂ​ർ (കെഎസ് ടി​യു), എ.​വി.​ഇ​ന്ദു​ലാ​ൽ (കെഎടി​എ), ആ​ർ.​അ​രു​ണ്‍​കു​മാ​ർ (എ​എ​ച്ച്എ​സ് ടി​എ), കെ.​ടി.​അ​ബ്ദു​ൾ ല​ത്തീ​ഫ് (കെഎച്ച്എ​സ്.​ടി​യു), ബ​ഷീ​ർ കു​രു​ണി​യ​ൻ (കെ​പി​എ​സ് എ​ച്ച് എ), ​അ​നി​ൽ എം.​ജോ​ർ​ജ് (എ​ച്ച് എ​സ് എ​സ് ടി​എ), ടി.​പി.​അ​ബ്ദു​ൾ ഹ​ഖ് (കെഎടി​എ​ഫ്), ഡി.​ആ​ർ. ജോ​സ് (കെ​പി​ടി​എ​ഫ്), സി​ജു കു​നി​യി​ൽ (കെഎഎ​ച്ച് എ​സ് ടി​എ), എ​സ്.​മ​നോ​ജ്, ഡോ. ​എ​ൻ.​ഐ.​സു​ധീ​ഷ് കു​മാ​ർ, എ​സ്.​സ​ന്തോ​ഷ് കു​മാ​ർ, ആ​ർ.​രാ​ജീ​വ​ൻ, ക​രിം​പ​ടു​കു​ണ്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സം​യു​ക്ത അ​ധ്യാ​പ​ക സ​മി​തി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യി വി.​കെ.​അ​ജി​ത് കു​മാ​ർ- ചെ​യ​ർ​മാ​ൻ, ക​രീം പ​ടു​കു​ണ്ടി​ൽ-​ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, ഒ.​ഷൗ​ക്ക​ത്ത​ലി, ബ​ഷീ​ർ കു​രു​ണി​യ​ൻ, ആ​ർ.​രാ​ജീ​വ​ൻ- വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, ടി.​പി.​അ​ബ്ദു​ൾ ഹ​ഖ്, സി​ജു കു​നി​യി​ൽ, ഡി.​ആ​ർ.​ജോ​സ് - ക​ണ്‍​വീ​ന​ർ​മാ​ർ, എ.​വി.​ഇ​ന്ദു​ലാ​ൽ-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
എം.​സ​ലാ​ഹു​ദീ​ൻ (കെ​പി​എ​സ് ടി​എ), ആ​ർ.​അ​രു​ണ്‍ കു​മാ​ർ, എ​സ്.​മ​നോ​ജ് (എ​എ​ച്ച് എ​സ് ടി​എ), അ​ബ്ദു​ള്ള വാ​വൂ​ർ (കെഎസ് ടി​യു), കെ.​ടി.​അ​ബ്ദു​ൾ ല​ത്തീ​ഫ് (കെഎച്ച്എ​സ് ടി​യു), ടി.​എ.​ജോ​സ​ഫ് (കെ​പി​എ​സ് എ​ച്ച്എ), അ​നി​ൽ എം.​ജോ​ർ​ജ് (എ​ച്ച്എ​സ് എ​സ് ടി​എ), എം.​വി.​അ​ലി​ക്കു​ട്ടി (കെഎടി എ​ഫ്), ഡോ. ​ജോ​ഷി ആ​ന്‍റ​ണി (കെഎഎ​ച്ച്എ​സ്.​ടി​എ), ഡോ. ​എ​ൻ.​ഐ.​സു​ധീ​ഷ് കു​മാ​ർ (കെഎടി​എ), തോ​മ​സ് കു​ട്ടി മാ​ത്യു (കെ​പി ടി​എ​ഫ്) എ​ന്നി​വ​ർ സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​ണ്.