ദു​ബാ​യി​യി​ൽ ദേ​ഹാ​സ്വ​ാസ്ഥ്യ​ത്തെ തു​ട​ർ​ന്ന് മൂ​ല​ങ്കോ​ട് സ്വ​ദേ​ശി മ​രി​ച്ചു
Friday, June 5, 2020 1:29 AM IST
വ​ട​ക്ക​ഞ്ചേ​രി: ദു​ബാ​യി​യി​ൽ ദേ​ഹാ​സ്വ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് മൂ​ല​ങ്കോ​ട് സ്വ​ദേ​ശി മ​രി​ച്ചു. മൂ​ല​ങ്കോ​ട് അ​ങ്ങൂ​ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ വെ​ള്ള​യു​ടെ മ​ക​ൻ ബാ​ബു (46) വാ​ണ് മ​രി​ച്ച​ത്.​ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.പ​തി​ന​ഞ്ച് വ​ർ​ഷ​ത്തോ​ള​മാ​യി ദു​ബാ​യ് റാ​സ​ൽ ഖൗൈമ​യി​ൽ ബാ​ർ​ബ​റാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.​കോ​വി​ഡ്- 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി റൂ​മി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കോ​വി​ഡ്- 19 പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മേ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കൂ.​അ​മ്മ: ദേ​വ​യാ​നി. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: മേ​ഘ, മൃ​ദു​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ന്ദ​രി, രാ​ജ​ൻ, പ​രേ​ത​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ച​ന്ദ്ര​ൻ.