ക​ള​ക്ട​ർ ഇ​ട​പ്പെ​ട്ടു; ആ​ദി​വാ​സി കു​ടം​ബ​ങ്ങ​ളു​ടെ വീ​ടു​പ​ണി തു​ട​ങ്ങി
Thursday, June 4, 2020 12:02 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ ഇ​ട​പ്പെ​ട്ട​തോ​ടെ എ​ള​ന്പു​ലാ​ശേ​രി വാ​ക്ക​ട​പ്പു​റം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​പ​ണി തു​ട​ങ്ങി. വാ​ക്ക​ട​പ്പു​റ​ത്ത് നാ​ല് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വീ​ടു​നി​ർ​മാ​ണ പു​രോ​ഗ​തി സ​ബ് ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ പ​രി​ശോ​ധി​ച്ചു.
വാ​ക്ക​ട​പ്പു​റ​ത്ത് കാ​ല​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന കൈ​വ​ശ ഭൂ​മി​യി​ലേ​ക്കു വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന വി​ധ​ത്തി​ൽ റോ​ഡ് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ വീ​ടു​നി​ർ​മി​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​തെ താ​ത്ക്കാ​ലി​ക ഷെ​ഡി​ലാ​ണ് പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്.
ഇ​വ​രു​ടെ ദു​രി​തം മു​ൻ സ​ബ് ക​ള​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. വി​ല്ലേ​ജ് രേ​ഖ​ക​ൾ പ്ര​കാ​ര മു​ള്ള വ​ഴി സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ളും കേ​സു​ക​ളും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ക്ക​ഴി​ഞ്ഞ ഫെ​ബു​വ​രി​യി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ, ബി​ഡി​ഒ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. വ​ഴി​ത​ർ​ക്കം ഉ​ന്ന​യി​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും വ​ഴി അ​ള​ന്നു​തി​രി​ച്ച് ന​ല്കു​ന്ന​തി​ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കും തൊ​ഴി ലു​റ​പ്പു​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റോ​ഡു​പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും തൊ​ഴി​ലു​റ​പ്പ് അ​ധി​കൃ​ത​ർ​ക്കും നി​ർ​ദേശം ​ന​ല്കി. പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ൽ​നി​ന്ന് ഭ​വ​ന​നി​ർ​മാ​ണ ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തോ​ടെ ജി​ല്ലാ​നി​ർ​മി​തി കേ​ന്ദ​ത്തെ ഏ​ല്പി​ക്കാ​നും വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​റോ​ട് നി​ർ​ദേ​ശി​ച്ചു.
താ​ത്കാ​ലി​ക​മാ​യി വീ​ടു​പ​ണി​ക്ക് ആ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ൾ അ​ടു​ത്ത പു​ര​യി​ട​ത്തി​ലൂ​ടെ എ​ത്തി​ക്കു​ന്ന​തി​ന് അ​യ​ൽ​വാ​സി സ​മ്മ​തി​ച്ച​തോ​ടെ വീ​ടു​നി​ർ​മാ​ണം തു​ട​ങ്ങി.മ​ഴ​ക്കാ​ല​ത്തി​നു​മു​ന്പ് പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ലോ​ക്ഡൗ​ണി​ൽ നി​ല​ച്ച പ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും തു​ട​ങ്ങി​യ​ത്.
സ്ഥി​ര​മാ​യു​ള്ള വ​ഴി​കൂ​ടി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദീ​ർ​ഘ​നാ​ള​ത്തെ ദു​രി​ത​ങ്ങ​ൾ​ക്കും അ​റു​തി​യാ​കും.