അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്ത് കു​ടു​ങ്ങി​യ സ്ഥി​ര​താ​മ​സ​ക്കാ​ർ​ക്ക് അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി
Thursday, June 4, 2020 12:02 AM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ന​ക്ക​ട്ടി ഭാ​ഗ​ത്തെ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ക​പെ​ട്ടു​പോ​യ അ​ട്ട​പ്പാ​ടി ബ്ലോ​ക്കി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ ആ​ളു​ക​ൾ​ക്ക് ആ​ന​ക്ക​ട്ടി ചെ​ക്ക്പോ​സ്റ്റ് വ​ഴി അ​ട്ട​പ്പാ​ടി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​വാ​ദം ന​ല്കി ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​റും അ​ട്ട​പ്പാ​ടി നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ ഉ​ത്ത​ര​വി​ട്ടു.
അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്ത് കു​ടു​ങ്ങി​യ​വ​ർ​ക്ക് ഒ​രു ത​വ​ണ ക​ട​ന്നു​വ​രു​ന്ന​തി​ന് മാ​ത്ര​മാ​യി​രി​ക്കും അ​നു​മ​തി. പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ഇ​ത്ത​ര​ത്തി​ൽ യാ​ത്ര അ​നു​വ​ദി​ക്കും. ചെ​ക്ക്പോ​സ്റ്റ് വ​ഴി ക​ട​ന്നു​വ​രു​ന്ന ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കോ​വി​ഡ് 19 ജാ​ഗ്ര​ത സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കാ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന് നി​ർ​ദേ​ശം ന​ല്കി.
ഇ​ത്ത​ര​ത്തി​ൽ വ​രു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും 14 ദി​വ​സം വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം. വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്ക് അ​ഹാ​ർ​ഡ്സി​ൽ സ​ർ​ക്കാ​ർ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കും. കി​ല, റി​സോ​ർ​ട്ടു​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ സ്വ​ന്തം​ചെ​ല​വി​ലും ആ​ളു​ക​ൾ​ക്ക് നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ക്കാ​നും സൗ​ക​ര്യ​മു​ണ്ടാ​കും.
ട്രൈ​ബ​ൽ ഹെ​ൽ​ത്ത് നോ​ഡ​ൽ ഓ​ഫീ​സ​ർ ഇ​ത്ത​ര​ത്തി​ൽ വ​രു​ന്ന​വ​രു​ടെ തു​ട​ർ​നി​രീ​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കേ​ണ്ട​തും ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ പാ​ലി​ക്കേ​ണ്ട സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പി​ന്തു​ട​രേ​ണ്ട​തു​മാ​ണ്.
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​റും അ​ട്ട​പ്പാ​ടി നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ അ​റി​യി​ച്ചു.