കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റുകളുടെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ൽ
Thursday, June 4, 2020 12:02 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ലെ കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ വോ​ള​ന്‍റി​യ​ർ​മാ​രെ ല​ഭ്യ​മാ​കാ​ത്ത​തി​നാ​ൽ സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​യെ​ന്ന് ആ​ശു​പ​ത്രി സൂ ​പ്ര​ണ്ട് ഡോ. ​പി.​പ​മീ​ലി പ​റ​ഞ്ഞു.
കോ​ട​തി​പ്പ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​റോ​ണ കെ​യ​ർ സെ​ന്‍റ​റി​ൽ 34 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
ഇ​വ​ർ​ക്കാ​യി മൂ​ന്നു​പേ​രെ​യാ​ണ് നി​യ​മി​ച്ചി​ട്ടു​ള്ള​ത്. നേ​ര​ത്തെ പ​ത്തു വോ​ള​ണ്ടി​യ​ർ​മാ​ർ ഉ​ണ്ടാ​യി​രു​ന്നു.
നി​ല​വി​ലു​ള്ള​വ​ർ​ക്ക് വീ​ട്ടി​ൽ പോ​കാ​ൻ​പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. തു​ട​ക്കം​മു​ത​ലു​ള്ള മൂ​ന്നു​പേ​രാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ​പേ​ർ എ​ത്തി​യ​ൽ അ​ധി​കൃ​ത​ർ ബു​ദ്ധി​മ​ട്ടി​ലാ​കും. ഏ​താ​നും​ദി​വ​സം മു​ന്പ് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളി​ൽ​നി​ന്നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ൽ നി​ന്നും അ​ഞ്ചു​പേ​രെ വീ​തം നി​യോ​ഗി​ക്കു​മെ​ന്ന് ധാ​ര​ണ​യാ​യെ​ങ്കി​ലും ന​ട​പ്പാ​യി​ല്ല. മ​ണ്ണാ​ർ​ക്കാ​ട്ട് 258 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
എ​ന്നാ​ൽ പു​തി​യ നീ​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ തേ​ടി അ​ല​യു​ക​യാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത്. അ​ന്യ​സം​സ്ഥാ​ന​ത്തു​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും എ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ ഇ​വ​രെ താ​മ​സി​ക്കു​ന്ന​തി​നു​വേ​ണ്ട ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ക്വാ​റ​ന്ൈ‍​റ​ൻ സം​വി​ധാ​നം ഒ​രു​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​തെ കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
നി​ല​വി​ലു​ള്ള ഏ​ഴു ക്വാ​റ​ന്‍റൈ​ൻ സെ​ൻ​റ​റു​ക​ളും തി​ക​യാ​ത്ത സ്ഥി​തി​യാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ​യി​ലു​ള്ള​ത്. ഇ​തി​ൽ ആ​കെ എ​ണ്‍​പ​തു​പേ​രെ മാ​ത്ര​മേ താ​മ​സി​പ്പി​ക്കാ​നാ​കൂ. പൊ​റ്റ​ശേ​രി ഇ​യ്യ​ന്പ​ലം പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലെ ക്വാ​റ​ന്ൈ‍​റ​ൻ സെ​ൻ​റ​ർ നി​റ​ഞ്ഞു.
തൃ​ക്ക​ള്ളൂ​ർ, മു​ണ്ട​ക്കു​ന്ന് ഹോ​ളി​ഫാ​മി​ലി, പൊ​റ്റ​ശേ​രി ഈ​സ്റ്റ്, വി​യ്യ​കു​ർ​ശി എ​ൽ​പി, കാ​ഞ്ഞി​ര​പ്പു​ഴ പു​ളി​ക്ക​ൽ , ഇ​രു​ന്പ​ക​ചോ​ല നി​ർ​മ​ല സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ൾ ക്വാ​റ​ന്ൈ‍​റ​ൻ കേ​ന്ദ്ര​ങ്ങ​ളാ​ണ്. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം തൊ​ണ്ണൂ​റ് ശ​ത​മാ​ന​ത്തോ​ളം​പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.
ഒ​രാ​ൾ​ക്ക് ഒ​രു ശു​ചി​മു​റി അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യാ​ണ് ക്വാ​റ​ന്‍റൈൻ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.