കാ​റി​ൽ ക​ഞ്ചാ​വു ക​ട​ത്തി​യ നാ​ലു​പേ​ർ പിടിയിൽ
Thursday, June 4, 2020 12:02 AM IST
കോ​യ​ന്പ​ത്തൂ​ർ: കാ​റി​ൽ ക​ഞ്ചാ​വു​ക​ട​ത്തി​യ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ശ​ര​വ​ണ​ൻ (40), ചെ​ല്ല​ദു​രൈ (34), ര​ഘു (30), ഹ​രീ​ഷ് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​നു​പ്പ​ർ​പ്പാ​ള​യ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ൽ 15 കി​ലോ ക​ഞ്ചാ​വു​മാ​യി ശ​ര​വ​ണ​നും ചെ​ല്ല​ദു​രൈ​യും പി​ടി​യി​ലാ​കു​ന്ന​ത്.
ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ ജി​ല്ല​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ വി​ല്പ​ന ചെ​യ്യു​ന്ന​തി​നാ​യി ആ​ന്ധ്ര​യി​ൽ​നി​ന്നും കൊ​റി​യ​ർ​വ​ഴി 15 കി​ലോ ക​ഞ്ചാ​വ് അ​വി​നാ​ശി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
ഇ​തേ തു​ട​ർ​ന്ന് ഇ​വ​രു​ടെ സ​ഹാ​യി​ക​ളാ​യ ര​ഘു​വി​നെ​യും ഹ​രീ​ഷി​നെ​യും അ​റ​സ്റ്റു​ചെ​യ്യു​ക​യും 15 കി​ലോ ക​ഞ്ചാ​വും ര​ണ്ടു​കാ​റു​ക​ളും പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.