ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ൾ അ​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മ​രം​ന​ട​ത്തി
Thursday, June 4, 2020 12:02 AM IST
കോ​യ​ന്പ​ത്തൂ​ർ: സ്വ​ന്തം​നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 73 ഓ​ളം ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ൾ അ​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മ​രം ന​ട​ത്തി.
തെ​ലു​ങ്കു​പ്പാ​ള​യ​ത്തെ സ്വ​കാ​ര്യ​മി​ല്ലി​ൽ ജോ​ലി​ചെ​യ്യു​ന്ന 38 യു​വ​തി​ക​ൾ ഉ​ൾ​പ്പെ​ടെ 73 പേ​രാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി സ്വ​ന്തം​നാ​ട്ടി​ലേ​ക്കു പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ്വ​ന്തം ചെ​ല​വി​ൽ നാ​ട്ടി​ലേ​ക്കു​പോ​കാ​ൻ തീ​രു​മാ​നി​ച്ച് സാ​ധ​ന​ങ്ങ​ളു​മാ​യി അ​ന്നൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​ച്ചേ​രു​ക​യും ഒ​രു​പാ​ട് നേ​രം കാ​ത്തി​രു​ന്നും ഇ- ​പാ​സ് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കു​പി​ത​രാ​യി സ​മ​രം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.
വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ആ​ർ​ടി​ഒ സു​രേ​ഷ്, ത​ഹ​സീ​ൽ​ദാ​ർ ച​ന്ദ്ര, ഇ​ൻ​സ്പെ​ക്ട​ർ ഷ​ണ്‍​മു​ഖം തു​ട​ങ്ങി​യ​വ​ർ തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ച്ച് ഇ-​പാ​സ് ഏ​ർ​പ്പാ​ടാ​ക്കി ന​ല്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ഭ​ക്ഷ​ണം ന​ല്കു​ക​യു​മാ​യി​രു​ന്നു.