രാ​മ​നാ​ഥ​പു​രം രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന അ​ധ്യ​യ​ന​വ​ർ​ഷത്തിനു തുടക്കം
Thursday, June 4, 2020 12:02 AM IST
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന അ​ധ്യ​യ​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന്ത​ക്കു​സ്താ ദി​ന​മാ​യ മേ​യ് 31ന് ​രാ​മ​നാ​ഥ​പു​രം രൂ​പ​താ ബി​ഷ​പ് ഹൗ​സി​ൽ ന​ട​ന്ന ലൈ​വ് ടെ​ലി​കാ​സ്റ്റ് ഓ​റി​യ​ന്േ‍​റ​ഷ​ൻ സെ​മി​നാ​റി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് അ​ഡോ​ണെ ദി ​ലോ​ർ​ഡ്, മാ​സ്റ്റ​ർ വി​ശ്വാ​സ പ​രി​ശീ​ല​ന അ​ധ്യ​യ​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.
രാ​വി​ലെ ബി​ഷ​പ് ഹൗ​സി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ബൈ​ബി​ൾ പ്ര​തി​ഷ്ഠ ന​ട​ത്തി.
തു​ട​ർ​ന്ന് അ​ഡോ​ണെ കാ​റ്റെ​ക്കെ​ലി​ക്ക​ൽ ഡ​യ​റി 2020-2021 പ്ര​കാ​ശ​നം ചെ​യ്തു.
രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ടി.​കെ.​സി​റി​യ​ക് പ​താ​ക ഉ​യ​ർ​ത്തി. അ​ഡോ​ണെ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി​യും ഓ​ണ്‍ ലൈ​ൻ ക്ലാ​സു​ക​ളു​ടെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ചും ഫാ.​ആ​ൻ​സ​ണ്‍ പാ​ണേ ങ്ങാ​ട​ൻ സി​എം​ഐ സം​സാ​രി​ച്ചു.
ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സീ​റോ മ​ല​ബാ​ർ സ​ഭ വി​ശ്വാ​സ ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​മ​നു​സ​രി​ച്ച് രാ​മ​നാ​ഥ​പു​രം രൂ​പ​ത​യി​ലും ഓ​ണ്‍​ലൈ​ൻ വി​ശ്വാ​സ പ​രീ​ശീ​ല​ന ക്ലാ​സു​ക​ൾ​ക്ക് സം​വി​ധാ​നം ക്ര​മീ​ക​രി​ക്കു​ന്ന​താ​യി രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന ഡ​യ​റ​ക്ട​ർ ഫാ.​ടോ​മി പു​ന്ന​ത്താ​ന​ത്ത് സെ​മി​നാ​റി​ൽ അ​റി​യി​ച്ചു.