ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് സൗകര്യമൊരുക്കി പഞ്ചായത്തംഗം
Thursday, June 4, 2020 12:02 AM IST
അ​ല​ന​ല്ലൂ​ർ: സം​സ്ഥാ​ന​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​യി ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യൊ​രു​ക്കി അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അം​ഗ​മാ​യ റ​ഷീ​ദ് ആ​ലാ​യ​ൻ. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വ്യ​ത്യ​സ്ത പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന ഇ​ക്കൂ​ട്ട​ർ​ക്ക് അ​ർ​ഹ​മാ​യ വേ​ത​ന​വും ആ​വ​ശ്യ​മാ​യ പ​രി​ഗ​ണ​ന​യും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​ടി​ന്‍റെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യ ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സ്വ​ന്തം​ചെ​ല​വി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക്ക് ഇ​ദ്ദേ​ഹം രൂ​പം​ന​ല്കു​ന്ന​ത്. സാ​ധാ​ര​ണ അ​സു​ഖ​ങ്ങ​ള​ല്ലാ​തെ അ​പ​ക​ട​ങ്ങ​ളി​ലും മ​റ്റു​മാ​യി ആ​ശു​പ്ര​തി​ക​ളി​ൽ ക​ഴി​യു​ന്ന ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ചി​കി​ത്സാ​ചെ​ല​വി​ലേ​ക്ക് 20,000 രൂ​പ ന​ൽ​കു ന്ന​താ​ണ് പ​ദ്ധ​തി.
അ​പ​ക​ടം സം​ഭ​വി​ച്ച് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​ണ​ങ്കി​ൽ കു​ടും​ബ​ത്തി​ന് ര​ണ്ടു​ല​ക്ഷം രൂ​പ​യും പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കും. പ​ഞ്ചാ​യ​ത്തി​ലെ 42 ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.