സം​യു​ക്ത റെ​യ്ഡിൽ 412 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ത്തി
Wednesday, June 3, 2020 11:59 PM IST
അ​ഗ​ളി : അ​ഗ​ളി ചൂ​ട്ട​റ ഉൗ​രി​ൽ നി​ന്നും 6 കി​ലോ​മീ​റ്റ​ർ മാ​റി​യു​ള്ള ഉ​ൾ​വ​ന​ത്തി​ൽ നി​ന്നും ഇ​ന്ന​ലെ അ​ഗ​ളി പോ​ലീ​സും ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും , അ​ഗ​ളി എ​ക്സൈ​സും ന​ട​ത്തി​യ സം​യു​ക്ത റെ​യ്ഡി​ൽ ബാ​ര​ലി​ലും , പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റ് , കു​ട​ങ്ങ​ൾ എ​ന്നി​വ​യി​ൽ സൂ​ക്ഷി​ച്ച 412 ലി​റ്റ​ർ വാ​ഷ് ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. അ​ഗ​ളി ഡി.​വൈ.​എ​സ്.​പി. സു​ന്ദ​ര​ൻ , അ​ഗ​ളി ഇ​ൻ​സ്പെ​ക്ട​ർ ഹി​ദാ​യ​ത്തു​ള്ള മാ​ന്പ്ര എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ അ​ഗ​ളി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​പ്ര​സാ​ദ്, അ​ഗ​ളി സ​ബ്ബ് ഇ​ൻ​സ്പെ​ക്ട​ർ ര​തീ​ഷ്.​എം , ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ.​എ​സ്.​ഐ സു​നി​ൽ കു​മാ​ർ , റ​ഹിം മു​ത്തു, കി​ഷോ​ർ , ഷ​മീ​ർ ,ദി​ലീ​പ് അ​ഹ​മ്മ​ദ് ക​ബീ​ർ , എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ രാ​മ​ച​ന്ദ​ൻ , സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​ എ​ന്നി​വ​രാ​ണ് റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്ത​ത്.