ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ത്ത ത​യ്യ​ൽ​ തൊ​ഴി​ലാ​ളി​ക​ൾ ഉ​ട​ൻ അ​പേ​ക്ഷി​ക്ക​ണം
Wednesday, June 3, 2020 11:59 PM IST
പാ​ല​ക്കാ​ട്: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​നെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ളി​ൽ 1000 രൂ​പ ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ത്ത​വ​ർ എ​ത്ര​യും പെ​ട്ട​ന്ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ആ​ധാ​ർ ന​ന്പ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ സ​ഹി​തം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ന​ല്കു​ക​യും ബാ​ങ്ക് പാ​സ് ബു​ക്ക്/​ആ​ധാ​ർ കാ​ർ​ഡ്/​ക്ഷേ​മ​നി​ധി പാ​സ്ബു​ക്ക്, ക്ഷേ​മ​നി​ധി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് ജി​ല്ലാ ഓ​ഫീ​സു​ക​ളി​ൽ ത​പാ​ൽ മു​ഖേ​ന​യോ ട്രേ​ഡ് യൂ​ണി​യ​ൻ മു​ഖേ​ന​യോ ലോ​ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് നേ​രി​ട്ടോ ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണെ​ന്ന് കേ​ര​ള ത​യ്യ​ൽ​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9895 407 168.