യാ​ത്ര​യ​യ​പ്പും വെ​ബ്നാ​റും സം​ഘ​ടി​പ്പി​ച്ച് അ​ധ്യാ​പ​ക​രു​ടെ ഓ​ണ്‍​ലൈ​ൻ കൂ​ട്ടാ​യ്മ
Wednesday, June 3, 2020 11:59 PM IST
അ​ല​ന​ല്ലൂ​ർ: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​മി​ച്ചു​കൂ​ട​ലും സ​മ്മേ​ള​ന​ങ്ങ​ളും അ​പ്രാ​പ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ണ്‍​ലൈ​നി​ൽ യാ​ത്ര​യ​പ്പ് സ​മ്മേ​ള​ന​വും വെ​ബ്നാ​റും സം​ഘ​ടി​പ്പി​ച്ച് അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ.
സം​സ്ഥാ​ന അ​ധ്യാ​പ​ക പ​ഠ​ന കോ​ണ്‍​ഗ്ര​സും പാ​ല​ക്കാ​ട് ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ.​രാ​ജേ​ന്ദ്ര​ൻ മാ​സ്റ്റ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​ഴി​വി​ള​ക്ക് നാ​ലാം ക്ലാ​സ് എ​ന്ന സം​സ്ഥാ​ന അ​ധ്യാ​പ​ക ഓ​ണ്‍​ലൈ​ൻ കൂ​ട്ടാ​യ്മ​യി​ൽ സം​ഘ​ടി​പ്പി​ച്ച​ത് .
സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റോ​ളം പ്രൈ​മ​റി അ​ധ്യാ​പ​ക​രും വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. വീ​രാ​പ്പു മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​കെ.​ജ​യ​മ​ണി​ക​ണ്ഠ​കു​മാ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന യാ​ത്ര​യ​പ്പു സ​മ്മേ​ള​ന​ത്തി​ൽ എം.​കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ടി.​പി.​ക​ലാ​ധ​ര​ൻ മാ​സ്റ്റ​ർ ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി.
വി​ര​മി​ക്കു​ന്ന പാ​ല​ക്കാ​ട് ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ.​രാ​ജേ​ന്ദ്ര​ൻ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി.