സ്കൂളുകൾക്കു മാ​സ്ക് നി​ർ​മിച്ചുന​ൽ​കി എ​ൻഎ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ
Wednesday, June 3, 2020 11:59 PM IST
വ​ട​ക്ക​ഞ്ചേ​രി:​വ​ണ്ടാ​ഴി സി ​വി എം ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​ണ്‍ മാ​തൃ​കാ​പ​ര​മാ​യ ഈ ​പ്ര​വ​ർ​ത്തി ചെ​യ്ത​ത്.
സ്കൂ​ളി​ലേ​ക്കാ​വ​ശ്യ​മാ​യ മാ​സ്കും എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഇ​ല്ലാ​ത്ത സ്കൂ​ളു​ക​ൾ​ക്കാ​യി 500 മാ​സ്കും ന​ല്കി​യ​തി​നു പു​റ​മെ വ​ണ്ടാ​ഴി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് 100 മാ​സ്ക് നി​ർ​മ്മി​ച്ച് ന​ൽ​കി ശ്ര​ദ്ധേ​യ​രാ​യ​ത്. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി​ദ്ധാ​ർ​ത്ഥ് , ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ൻ​വ​ർ എ​ന്നി​വ​ർ സ്കൂ​ളി​ൽ എ​ത്തി​ച്ചേ​ർ​ന്ന് നി​ന്നും മാ​സ്ക് കൈ​പ്പ​റ്റി. പ്രി​ൻ​സി​പ്പ​ൽ വി​ജ​യ​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി.