നാടെങ്ങും തെ​രു​വു​നാ​യ്ക്ക​ൾ ദുരിതമാകുന്നു
Wednesday, June 3, 2020 11:59 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കൊ​റോ​ണ​ഭീ​തി​യി​ൽ ക​ഴി​യു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി തെ​രു​വു​നാ​യ്ക്ക​ൾ പെ​രു​കു​ന്ന​താ​യി പ​രാ​തി. ന​ഗ​ര​ത്തി​ലും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഒ​രു​പോ​ലെ തെ​രു​വു​നാ​യ്ക്ക​ൾ വി​ല​സു​ക​യാ​ണ്.
ബ​സു​ക​ൾ ഓ​ടാ​ൻ തു​ട​ങ്ങി​യെ​ന്ന ആ​ശ്വാ​സ​വു​മാ​യി ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്ന​വ​രെ ഭീ​തി​യി​ലാ​ക്കി​യാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ സം​ഘം ത​ന്നെ ഇ​വി​ടെ​യു​ണ്ട്. പ​ല​പ്പോ​ഴും യാ​ത്ര​ക്കാ​ർ​ക്കു​നേ​രെ കു​ര​ച്ചു​ചാ​ടു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്.
ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് നേ​രെ ചാ​ടു​ക​യും വാ​ഹ​ന​ങ്ങ​ൾ​ക്കു കു​റു​കെ ചാ​ടു​ക​യും ചെ​യ്യു​ന്ന നാ​യ്ക്ക​ൾ​മൂ​ലം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​കു​ന്നു​ണ്ട്.
അ​ധി​കൃ​ത​ർ എ​ല്ലാ​വ​രും കൊ​റോ​ണ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ആ​യ​തി​നാ​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നും ആ​രു​മി​ല്ലാ​ത്ത നി​ല​യാ​ണു​ള്ള​ത്. താ​ലൂ​ക്കി​ലെ കാ​ഞ്ഞി​ര​പ്പു​ഴ, തെ​ങ്ക​ര മേ​ഖ​ല​ക​ളി​ലും തെ​രു​വു​നാ​യ​ശ​ല്യം ശ​ക്ത​മാ​ണ്.