പ​രി​സ്ഥി​തി ദി​ന​ത്തിൽ വിത്തുവിതരണത്തിന് യൂ​ത്ത് ഫ്ര​ണ്ട് -എം
Wednesday, June 3, 2020 11:59 PM IST
പാ​ല​ക്കാ​ട്: കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ കേ​ര​ള​ത്തി​ന്‍റെ സ്വ​യം​പ​ര്യാ​പ്ത​ത എ​ന്ന ല​ക്ഷ്യ​വു​മാ​യി പി.​ജെ ജോ​സ​ഫ് ആ​ഹ്വാ​നം ചെ​യ്ത അ​ഗ്രി ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക പ​രി​സ്ഥി​തി ദി​ന​മാ​യ ജൂ​ണ്‍ അ​ഞ്ചി​ന് ആ​യി​രം വി​ത്ത് പാ​ക്ക​റ്റ് വീ​തം നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​ഞ്ചി​ന് രാ​വി​ലെ 10ന് ​ച​ന്ദ്ര​ന​ഗ​ർ റ​സി​ഡ​ൻ​സി കോ​ള​നി ഭാ​ര​വാ​ഹി​ക​ൾ​ക്ക് ന​ല്കി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ണ്‍ നി​ർ​വ​ഹി​ക്കും. കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്-​എം ജി​ല്ലാ പ്ര​സി​ഡ​ൻ​റ് പ്ര​ജീ​ഷ് പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ം.