ടൈ​ലു​ക​ൾ ത​ക​ർ​ന്ന ന​ട​പ്പാ​ത അ​പ​ക​ട​ഭീ​ഷ​ണി
Wednesday, June 3, 2020 11:59 PM IST
പാ​ല​ക്കാ​ട്: ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ​ത്തു​ന്ന കെ​എ​സ് ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ ന​ട​പ്പാ​ത​യി​ലെ ടൈ​ലു​ക​ൾ ത​ക​ർ​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു.
ലോ​ക്ക് ഡൗ​ണ്‍ നാ​ലാം​ഘ​ട്ട​ത്തി​ൽ പൊ​തു​ഗ​താ​ഗ​തം തു​ട​ങ്ങി​യ​തോ​ടെ നി​ര​വ​ധി​പേ​രാ​ണ് കെ​എ​സ് ആ​ർ​ടി​സി​യെ ആ​ശ്ര​യി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് നി​ർ​മി​ച്ച പെ​ട്രോ​ൾ ബ​ങ്കി​ന് പി​ൻ​വ​ശ​ത്തെ യാ​ത്ര​ക്കാ​ർ നി​ല്ക്കു​ന്ന മേ​ൽ​ക്കൂ​ര​യു​ള്ള യാ​ർ​ഡി​നാ​ണ് ഈ ​ദു​രാ​വ​സ്ഥ.
കോ​യ​ന്പ​ത്തൂ​ർ ഭാ​ഗ​ത്തേ​യ്ക്കു​ള്ള ബ​സു​ക​ളി​ൽ ക​യ​റാ​നെ​ന്ന​ത്തു​വ​ർ​ക്ക് വെ​യി​ൽ ഏ​ല്ക്കാ​തി​രി​ക്കാ​നാ​യി നി​ർ​മി​ച്ച കേ​ന്ദ്ര​ത്തി​ന്‍റെ ടൈ​ലു​ക​ളാ​ണ് ത​ക​ർ​ന്ന് ഇ​ള​കി​കി​ട​ക്കു​ന്ന​ത്. അ​ന്ത​ർ​സം​സ്ഥാ​ന ടെ​ർ​മി​ല​ന് മു​ന്നി​ലു​ള​ള ഭാ​ഗ​ത്താ​ണ് ഒ​രു​വ​ശ​ത്തെ ടൈ​ലു​ക​ൾ ഇ​ള​കി​യ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം പൊ​ളി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ർ പു​റ​ത്തേ​യ്ക്കും അ​ക​ത്തേ​യ്ക്കും വ​ന്നു പോ​കു​ന്ന​ത് ഇ​തു​വ​ഴി​യാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം തീ​ർ​ക്കു​ക​യാ​ണ്.