പ​ന്നി​ശ​ല്യം ത​ട​യാ​ൻ ന​ട​പ​ടി​യി​ല്ല; ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
Wednesday, June 3, 2020 11:59 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ഗ്രാ​മീ​ണ​മേ​ഖ​ല​യി​ൽ പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യി.
താ​ലൂ​ക്കി​ലെ തെ​ങ്ക​ര, മെ​ഴു​കും​പാ​റ, മേ​ലാ​മു​റി, ത​ച്ച​നാ​ട്ടു​ക​ര, ചെ​ത്ത​ല്ലൂ​ർ മേ​ഖ​ല​ക​ളി​ലാ​ണ് കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. വ്യാ​പ​ക​തോ​തി​ലാ​ണ് മ​ര​ച്ചീ​നി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്.
സം​ര​ക്ഷ​ണ​വേ​ലി കെ​ട്ടാ​ൻ വ​ലി​യ ചെ​ല​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ചി​ല​ർ വൈ​ദ്യു​തി ബ​ൾ​ബു​ക​ൾ ക​ത്തി​ച്ചു പ​ന്നി​ക​ളെ തു​ര​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ന്നി​ക​ളെ ത​ട​യാ​നാ​കു​ന്നി​ല്ല. രാ​ത്രി​യാ​കു​ന്പോ​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന പ​ന്നി​ക​ൾ വ​ൻ​തോ​തി​ലാ​ണ് കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്.
രാ​ത്രി കാ​വ​ലി​രു​ന്നു പ​ന്നി​ശ​ല്യം ത​ട​യാ​നു​ള്ള ശ്ര​മ​വു​മു​ണ്ട്. കാ​ട്ടു​പ​ന്നി ശ​ല്യം ത​ട​യാ​ൻ സോ​ളാ​ർ​വേ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
ത​ച്ച​നാ​ട്ടു​ക​ര കൃ​ഷി​ഭ​വ​നു​കീ​ഴി​ലെ വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ ദു​രി​തം വി​ത​യ്ക്കു​ക​യാ​ണ്.
തെ​ക്കും​മു​റി, ആ​തം​കോ​ട്, ക​രി​ങ്ക​പ്പാ​ടം, പെ​രു​ന്പാ​ല​പ്പാ​റ​പാ​ടം, പേ​രു​ള്ളി​പ്പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ സാ​രി​കൊ​ണ്ട് വേ​ലി​തീ​ർ​ത്ത് താ​ത്കാ​ലി​ക പ​രിഹാ​രം കാ​ണു​ക​യാ​ണ് ക​ർ​ഷ​ക​ർ. മ​ര​ച്ചീ​നി​യു​ടെ​യും ചേ​ന്പി​ന്‍റെ​യും ചേ​ന​യു​ടെ​യും ഇ​ട​യി​ലൂ​ടെ പ​ന്നി​ക​ൾ കൂ​ട്ട​മാ​യെ​ത്തി ത​ല​ങ്ങും വി​ല​ങ്ങും ഓ​ടു​ന്ന​തി​ൽ അ​വ​യെ​ല്ലാം ഒ​ടി​ഞ്ഞു​വീ​ണു ന​ശി​ക്കു​ക​യാ​ണ്. സ​മീ​പ​ത്തെ പേ​രാ​ലി​ൻ​കു​ഴി കു​ന്നു​ക​ളി​ൽ​നി​ന്നാ​ണ് പ​ന്നി​ക​ൾ ഇ​റ​ങ്ങി​വ​രു​ന്ന​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. രൂ​ക്ഷ​മാ​യ ജ​ല​ക്ഷാ​മം മ​റി​ക​ട​ന്നാ​ണ് മി​ക്ക ക​ർ​ഷ​ക​രും കൃ​ഷി​ക​ൾ ചെ​യ്യു​ന്ന​ത്.