ക്വാ​റന്‍റൈനി​ൽ ക​ഴി​ഞ്ഞു​വ​ന്ന വ​യോ​ധി​ക മ​ര​ിച്ചു
Wednesday, June 3, 2020 10:43 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ചെ​ന്നൈ​യി​ൽ​നി​ന്നും വ​ന്ന് ക്വാ​റന്‍റൈനി​ൽ ക​ഴി​ഞ്ഞു​വ​ന്ന വ​യോ​ധി​ക മ​ര​ണ​മ​ട​ഞ്ഞു. ക​ട​ന്പ​ഴി​പ്പു​റം ചെ​ട്ടി​യാം​കു​ന്ന് താ​ഴ​ത്തേ​തി​ൽ പ​രേ​ത​യാ​യ ബാ​ല​ഗു​പ്ത​ന്‍റെ ഭാ​ര്യ മീ​നാ​ക്ഷി അ​മ്മാ​ൾ (74) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് മ​ക​നു​മൊ​ത്തു മീ​നാ​ക്ഷി അ​മ്മാ​ൾ നാ​ട്ടി​ൽ തി​രി​കെ​യെ​ത്തി​യ​ത്. ശ്രീ​കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും പാ​സ് നേ​ടി മ​ണ്ണ​ന്പ​റ്റ​യി​ലെ മ​ക​ന്‍റെ വീ​ട്ടി​ലെ​ത്തി ക്വാ​റ​ന്‍റൈ​നി​ൽ ഇ​രി​ക്ക​വേ ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. പ്ര​മേ​ഹ​രോ​ഗി​യാ​യ മീ​നാ​ക്ഷി അ​മ്മാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി എ​ട്ടി​നു മ​രി​ച്ചു.

ക്വാ​റ​ന്‍റൈനി​ൽ ഇ​രി​ക്ക​വേ ന​ട​ത്തി​യ ര​ണ്ടു കോ​വി​ഡ് പ​രി​ശോ​ധ​നാഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വാ​യി​രു​ന്നു. ലോ​ക്ക് ഡൗ​ൺ തു​ട​ങ്ങു​ന്ന​തി​നു മു​ന്പാ​ണ് മീ​നാ​ക്ഷി അ​മ്മാ​ൾ, ഓ​പ്പ​റേ​ഷ​ൻ ക​ഴി​ഞ്ഞ മൂ​ത്ത​മ​ക​ന്‍റെ ഭാ​ര്യ​യെ ശു​ശ്രൂ​ഷി​ക്കാ​ൻ ചെ​ന്നൈ​യി​ൽ എ​ത്തി​യ​ത്. മ​ക്ക​ൾ:​ ച​ന്ദ്രി​ക, കോ​മ​ള​വ​ല്ലി, ല​ളി​ത.