ഓരോരുത്തരും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് എം​എ​ൽ​എ
Tuesday, June 2, 2020 11:47 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ഴ​ക്കാ​ല​ത്ത് പ​നി​യേ​ത്, കോ​വി​ഡ് ഏ​തെ​ന്നു തി​രി​ച്ച​റി​യാ​ത്ത സ്ഥി​തി​വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഓ​രോ​രു​ത്ത​രം ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് എം​എ​ൽ​എ ഷം​സു​ദീ​ൻ. സു​ര​ക്ഷാ വി​ല​യി​രു​ത്ത​ലു​ക​ളു​മാ​യി മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്കു​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വി​ളി​ച്ചു കൂ​ടി​യ യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ആ​രോ​ഗ്യ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. തു​ട​ർ​ന്ന് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ പു​രോ​ഗ​തി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് വൈ​റ​സ് വ്യാ​പ​ന​ത്തി​ന് എ​തി​രെ ഫ​ല​വ​ത്താ​യ രീ​തി​യി​ൽ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.
ഇ​ത​ര ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന സ്വ​ദേ​ശി​ക​ൾ​ക്ക് ഗൃ​ഹ​ങ്ങ​ളി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത പ​ക്ഷം ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യാ​നു​ള്ള സൗ​ക​ര്യം അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ൾ ഒ​രു​ക്ക​ണം.
വ​രാ​നി​രി​ക്കു​ന്ന മ​ഴ​ക്കാ​ല​മാ​ണ് അ​ടു​ത്ത വ​ലി​യ പ്ര​തി​സ​ന്ധി. മ​ഴ ക​ടു​ക്കു​ന്ന​തോ​ടെ ഉ​ട​ലെ​ടു​ക്കു​ന്ന പ​നി തി​രി​ച്ച​റി​യാ​തെ വ​രും. ഇ​തി​നു​മു​ന്നോ​ടി​യാ​യി ജ​ന​ങ്ങ​ൾ പ​രി​സ​ര ശു​ചീ​ക​ര​ണം ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ൽ ജാ​ഗ​രൂ​ക​രാ​ക​ണ​മെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.
യോ​ഗ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷെ​രീ​ഫ്, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​കെ.​സു​ബൈ​ദ, വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്മാ​രാ​യ സി.​കെ.​ജ​യ​ശ്രീ,
സാ​വി​ത്രി, ഇ​ല്യാ​സ്, ര​ജി, ഖ​മ​റു​ൽ ലൈ​ല, കെ.​പി.​ഹം​സ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡോ. ​എ​ൻ.​എ​ൻ.​പ​മീ​ലി, ടോം​സ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.