അ​ണു​വി​മു​ക്ത ശു​ചീ​ക​ര​ണ​ത്തി​നു വി​ശ്ര​മ​മി​ല്ലാ​തെ അ​ഗ്നി​ശ​മ​ന​സേ​ന
Tuesday, June 2, 2020 11:47 PM IST
വ​ണ്ടി​ത്താ​വ​ളം: ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ചി​റ്റൂ​ർ അ​ഗ്നി​ശ​മ​ന​സേ​ന​യും ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും ശു​ചീ​ക​ര​ണ​ത്തി​നും അ​ണു​നാ​ശി​നി പ്ര​യോ​ഗ​ത്തി​നു​മാ​യി വി​ശ്ര​മ​മി​ല്ലാ​ത്ത ഓ​ട്ട​ത്തി​ൽ. ന​ന്ദി​യോ​ട് പ​തി​ക്കാ​ട്ടു​ച്ച​ള്ള​യി​ൽ നാ​ല്പ​തു കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന കി​ണ​ർ ശു​ചീ​ക​ര​ണം ന​ട​ത്തി.
മ​ലി​ന​മാ​യി കി​ട​ന്ന കി​ണ​റും പ​രി​സ​ര​വും ശു​ചീ​ക​ര​ണം ന​ട​ത്തി ന​വീ​ക​രി​ച്ചു. കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച ക​ന്നി​മാ​രി സ്വ​ദേ​ശി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജ്, വ​ട​വ​ന്നൂ​ർ ഹെ​ൽ​ത്ത് സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കി.
ഗോ​വി​ന്ദാ​പു​രം പു​തു​രി​ലെ മ​രു​ന്നു​തീ​ർ​ന്ന രോ​ഗി​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും മ​രു​ന്നെ​ത്തി​ച്ചു ന​ല്കി.
പ​ല്ല​ശേ​ന വി​എ​ച്ച് എ​സ് ഇ​യി​ൽ ചി​കി​ത്സ​യി​ലാ​യ എ​ഴു​പ​തു​വ​യ​സു മു​തി​ർ​ന്ന പൗ​ര​നു ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും മ​രു​ന്നെ​ത്തി​ച്ചു. കൊ​ഴി​ഞ്ഞാ​ന്പാ​റ, ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​വി​ഡ് ചി​കി​ത്സാ വാ​ർ​ഡ് എ​ന്നി​വ​യും അ​ണു​വി​മു​ക്ത​മാ​ക്കി. കോ​വി​ഡ് കാ​ല​ത്ത് ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സി​നെ​യും​പോ​ലെ ത​ന്നെ മ​ത്സ​രി​ച്ചു​ള്ള സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് യ​ജ്ഞ​മാ​ണ് ചി​റ്റൂ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ജീ​വ​ന​ക്കാ​രും ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഇ​ന്ന് പി​ജി പ​രീ​ക്ഷ ന​ട​ക്കു​ന്ന ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്രം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ അ​ണു​വി​മു​ക്ത​മാ​ക്കി.